widgeo.net

Saturday, April 27, 2013

നമ്മുടെ കുട്ടികള്‍ വഴി തെറ്റി പോവാതിരിക്കാനായി പാരന്റല്‍ കണ്ട്രോള്‍ സോഫ്റ്റ്‌വെയര്‍

1


ദിവസവും ഫേസ്ബുക്കിലുടെ പലരും ചോദിക്കുന്ന കാര്യം ആണ് വീട്ടിലെ കുട്ടികള്‍ ഇന്റര്‍ നെറ്റിലുടെ അശ്ലീല സൈറ്റുകളില്‍ എത്താതിരിക്കാന്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന്. നമ്മള്‍ ഏതൊക്കെ രീതിയില്‍ ബ്ലോക്ക് ചെയ്തു വച്ചാലും അതെല്ലാം പൊളിച്ചടുക്കാന്‍ മിടുക്കര്‍ ആണ് ഇന്നത്തെ പിള്ളേര്‍ നമ്മളെക്കാള്‍ അറിവ് അവര്‍ക്കായിരിക്കും കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ . കുട്ടികള്‍ വഴി തെറ്റുന്നത് തടയാന്‍ Parental Control Software എന്ന പേരില്‍ നിറയെ സോഫ്റ്റ്‌വെയറുകള്‍ നെറ്റില്‍ കിട്ടാനുണ്ട്. അതില്‍ നല്ലത് എന്ന് തോന്നിയ ചില സോഫ്റ്റ് വെയറുകള്‍ ഇവിടെ പരിചയപ്പെടുത്താം. ചിലതെല്ലാം കാശ് കൊടുത്തു വാങ്ങേണ്ടവയാണ് എന്നിരുന്നാലും നമ്മുടെ കുട്ടികളുടെ കാര്യത്തിനു ആയതു കൊണ്ട് കുറച്ചു കാശ് മുടക്കുന്നത് തന്നെയാ നല്ലത്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-sGuvlZjGaf7vj1Db_lBDFz_hxN3NZ517d6OhdL0PGsiHC_eZTjKUQedOknc3RI581STg9Va9pvgFXMM80Hn0LY0VLWsQ4hyphenhyphenyUbhMHJ-wTM6-j3t5f6NM0h554HD1LqLzQfrWTEiNeK7D/s1600/Parental+Control+Software.jpg
Netdog porn filter
നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഇത് വളരെ നല്ലൊരു സോഫ്റ്റ്‌വെയര്‍ തന്നെയാണ്. ഇത് ഇന്‍സ്ടാല്‍ ചെയ്യുന്ന സമയത്ത് തന്നെ ഓട്ടോമാറ്റിക് ആയി കുറെ സൈറ്റുകള്‍ ബ്ലോക്ക് ആവും. ഇനി നമുക്ക് ഫേസ് ബുക്ക് അത് പോലെ ഉള്ള വേറെ ഏതെങ്കിലും ബ്ലോക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ അത് ആഡ് ചെയ്യാനുമുള്ള സൗകര്യം ഇതില്‍ ഉണ്ട്. പാസ്‌വേഡ് ഇട്ടു നമുക്ക് ഇത് പ്രൊട്ടെക്റ്റ് ചെയ്യാം. ഇന്‍സ്റ്റാല്‍ ചെയ്തു കഴിഞ്ഞാല്‍ ആരും അറിയാതെ സൈലന്റ് ആയിട്ട് അത് വര്‍ക്ക്‌ ചെയ്‌തോളും. ഇനി അഥവാ ആരെങ്കിലും കണ്ടു പിടിച്ചു അത് റിമുവ് ചെയ്യുമെന്ന പേടിയും വേണ്ട. പാസ്‌വേഡ് അടിച്ചു കൊടുത്താല്‍ മാത്രമേ ഇത് കമ്പ്യൂട്ടറില്‍ നിന്നും ഒഴിവാക്കാന്‍ കഴിയു. ഇവിടെക്ലിക്ക് ചെയ്തു നെറ്റ് ഡോഗ് പോണ്‍ ഫില്‍റ്റെര്‍ ഡൌണ്‍ലോഡ് ചെയ്യാം.
Net Nanny
40 യു എസ് ഡോളര്‍ വില വരുന്നുണ്ട് ഇതിന്റെ വില. ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpcwgdx1qAGc1G9bLzTbKSGZpRqf7mDCPzCVhArjHtxYcr8VWh2PFvzxLxNYyWyMg9Ilz2aM2SA16dZf8O3GDo1PKxvwQd2g0yKlPEg4GqBDtV2d6wncfJwZfa2xS7Qxxu0MeemjX48vZn/s1600/Net+Nanny.jpg
k9 web protection
k9 web protection ഇത് ഫ്രീ ആയി തന്നെ ഡൌണ്‍ ലോഡ് ചെയ്യാം. ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്‌തോളു.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcQ_HSgrhWQNLEv0_7NFGx1GQXrfVCmWbI23-PVFLKZxq5pyU5g_MmsWwLJSZeyG60-UAoFq6OsqvfJ5GzEh4_lmOH52wBGUBboHoy3pDjr0iom2HPO824QheVkrhaz25hiv-tU4IOVCSC/s320/k+9.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCwXp0u8nGq47ziDPd-XOwtfaWj3hUuHoRSP-DXtK2xvLStt__bVsXPijUFDG6p6-drZ9IGDIIh0o0ikclxCIBjzRkW6GlVYgTWoTlqYMwbQJ1FPXUTNlZ53Gm4M8YhK0Umw50rb7MHFdl/s320/K9-Web-Protection_1.png
ഗൂഗിള്‍ വഴിയെല്ലാം സേര്‍ച്ച് ചെയ്യുമ്പോള്‍ കുട്ടികള്‍ അറിയാതെ അനാവശ്യ വെബ് സൈറ്റുകളിലേക്ക് എത്തി പെടാതിരിക്കാനും വളരെ നല്ലതാണ് ഇത്.
ഇത്രയൊക്കെ ആണെങ്കിലും കുട്ടികളുടെ ഉള്ളം കയ്യില്‍ ഒതുങ്ങുന്ന മൊബൈലില്‍ അവര്‍ക്ക്‌ ആവശ്യമുള്ളതെലാം കിട്ടുന്നുണ്ട്. കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഈ കാര്യം കൂടെ ശ്രദ്ധിക്കുക. കഴിയുന്നതും കുട്ടികള്‍ക്ക് ഇന്റര്‍ നെറ്റും ക്യാമറയും എല്ലാം ഉള്ള മൊബൈല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക

എപ്പോഴും ആരോഗ്യത്തോടെ

0124.jpg

എപ്പോഴും ആരോഗ്യത്തോടെ ഊര്‍ജ്ജസ്വലരായി ഇരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. നാമെല്ലാം കൃത്യമായി ആഹാരം കഴിക്കാറും മറ്റുമുണ്ട്. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവാന്‍മാരാണോ എന്ന് ചോദിച്ചാല്‍ അല്ലതാനും. ഉന്‍മേഷപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് ഇപ്പോഴത്തെ ജീവിതരീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.
ആഹാരക്രമം പാലിക്കുക
ആഹാരകാര്യത്തില്‍ കൃത്യമായ ക്രമം പാലിക്കുക. എല്ലാത്തരം ധാന്യങ്ങളും ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. രുചിയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പംതന്നെ സമീകൃതമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ഇവയോടൊപ്പംതന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. രാത്രികാലങ്ങലില്‍ ഒരുപാട് വൈകി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
പോഷകസമൃദ്ധമായ ഭക്ഷണം നിര്‍ബന്ധമാക്കുകത്യമായ ക്രമം പാലിക്കുക.
എല്ലാത്തരം ധാന്യങ്ങളും ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. രുചിയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പംതന്നെ സമീകൃതമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ഇവയോടൊപ്പംതന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. രാത്രികാലങ്ങലില്‍ ഒരുപാട് വൈകി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.

1diet.jpg

ഒരോ വ്യക്തികളുടേയും പ്രായവും ശരീരപ്രകൃതിയുമനുസരിച്ച് വ്യത്യസ്തമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ വളര്‍ച്ചയ്ക്കുതകുന്ന ഭക്ഷണം നല്‍കുക. പ്രായമായവര്‍ക്ക് അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങളും നല്‍കുക. മാത്രമല്ല ശുദ്ധമായ ഭക്ഷണം നന്നായി ചവച്ചരച്ച് സമയമെടുത്ത് കഴിക്കുക.
ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഒഴിവാക്കുക
പുകവലി, മദ്യപാനം പോലെ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഒഴിവാക്കുക. ഇവയൊക്കെ ഉപയോഗിക്കുന്നവര്‍ക്കുമാത്രമല്ല കുടുംബാംഗങ്ങള്‍ക്കും കൂടി ദോഷം ചെയ്യുന്നു. ഇത്തരം ദുശ്ശീലങ്ങള്‍ ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. ക്യാന്‍സര്‍പോലെയുള്ള മാരകരോഗങ്ങള്‍ക്ക് പുകവലിശീലം വഴിവയ്ക്കുന്നു. അതിനാല്‍ ബുദ്ധിപൂര്‍വ്വം ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.
1g.jpg
വ്യായാമം മുടക്കരുത്
കൃത്യമായി ഏതെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ജോഗിംഗ്, നീന്തല്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് മുടങ്ങാതെ ചെയ്യുന്നത് കൊളസ്ട്രോള്‍ പോലെയുള്ള രോഗങ്ങള്‍ പിടിപെടാതിരിയ്ക്കാന്‍ ഉപകരിയ്ക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം വ്യായാമം ചെയ്യുന്നത് വയത്യസ്തമായ അനുഭവംതന്നെയായിരിക്കും.
എല്ലാമാസവും ആരോഗ്യപരിശോധന നടത്തുക
ഭക്ഷണകാര്യത്തിലും വ്യായമത്തിലും ശ്രദ്ധിക്കുന്നതിനോടൊപ്പംതന്നെ കൃത്യമായി ആശുപത്രിയില്‍ പോയി ആവശ്യമായ പരിശോധനകള്‍ നടത്തുക. ആവശ്യമെങ്കില്‍ ഡോക്ടറിന്റെ നിര്‍ദ്ദേസശപ്രകാരം മരുന്ന് കഴിക്കുക. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയാണെങ്കില്‍ ഭക്ഷണത്തിലും വ്യായാമത്തിലും വേണ്ട മാറ്റം വരുത്താന്‍ സാധിക്കും.
networkcheckup.jpg
വിനോദത്തിനായി സമയം കണ്ടെത്തുക
ജോലിത്തിരക്കിന്റെയും മറ്റും ടെന്‍ഷന്‍ ഒഴിവാക്കാനായി വിനോദത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കുക. സംഗീതം കേള്‍ക്കുകയോ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിയ്ക്കുകയോ ചെയ്യുക. ആരോഗ്യപൂര്‍ണ്ണമായ ജീവിതം മുന്നോട്ട് നയിക്കുന്നതിന് ഇത്തരം ഉല്ലാസപൂര്‍ണ്ണമായ നിമിഷങ്ങള്‍ സഹായകരമാകും.