widgeo.net

Thursday, November 22, 2012

പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം


പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം


പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം.
ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ, അപകടങ്ങള്‍ക്കോ ദൃക്‌സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുള്ള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനി പറയുന്നു. 
ഹൈവേ അലര്‍ട്ട് - 9846100100
റെയില്‍അലര്‍ട്ട് - 9846200100
ജില്ലാ തലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100 
വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953
ട്രാഫിക് അലര്‍ട്ട് - 1099
ക്രൈം സ്റ്റോപ്പര്‍ - 1090
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - 0471 - 2318188
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098
സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00
കേരള പോലീസ് ഹെല്‍പ്‌ലൈന്‍ - 0471 - 3243000 / 44000 /45000.

ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍


നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ് ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://play.google.com/store/apps/details?id=com.truecaller&hl=en
ഐഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://itunes.apple.com/in/app/truecaller-worldwide-number/id448142450?mt=8
nokia,സിംബിയന്‍ ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.http://truecaller.en.softonic.com/symbian/download[ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യ
LIKE THIS PAGE ==> @[375490039168734:274:വ്യത്യസ്തമായ ഒരു പേജു]

നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്‍കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ് ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://play.google.com/store/apps/details?id=com.truecaller&hl=en
ഐഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://itunes.apple.com/in/app/truecaller-worldwide-number/id448142450?mt=8
nokia,സിംബിയന്‍ ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.http://truecaller.en.softonic.com/symbian/download [ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യ

ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ


ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ


ഇനി നിങ്ങളുടെ ജീമെയില്‍ ഒരുത്തനും ഹാക്ക് ചെയ്യാന്‍ പറ്റില്ല,പൂര്‍ണ്ണ സുരക്ഷ ഗ്യാരണ്ടി
ഇവിടെ പറയുന്ന ടിപ്പ് പലര്‍ക്കും അറിയുന്നതും ഉപയോഗിക്കുന്നതും ആയിരിക്കാം,ചിലപ്പോള്‍ ഈ ടിപ്പ് നേരത്തെ വന്നതൂമായിരിക്കാം.എങ്കിലും അറിയാത്തവര്‍ക്കും,പുതിയ കൂട്ടുകാര്‍ക്കും വേണ്ടിട്ടാണിത്.ഇതെന്റെ ആദ്യത്തെ ടിപ്പുമാണ്. എന്നാല്‍ ടിപ്പു നോക്കാം, ഗൂഗിളില്‍ അക്കൗണ്ട്‌ ഇല്ലാത്ത കൂട്ടുകാര്‍ കുറവായിരിക്കും.എല്ലാ അക്കൌണ്ടും പോലെ ഗൂഗിളിലും യുസര്‍ നെയിമ്മും പാസ്സ് വേഡും ഉണ്ടല്ലോ.ഈ പാസ്സ് വേഡ് അക്കൌന്‍ടിന്റെ സുരക്ഷക്കായിട്ടാണ് ഉപയോഗിക്കുന്നത്.ഗൂഗിളില്‍ സ്റ്റെപ് ടു വേരിഫികേഷന്‍ വഴി അക്കൌണ്ടിനു കൂടുതല്‍ സുരക്ഷ ഉറപ്പാക്കാം.താഴത്തെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കൂ.
ആദ്യം ഗൂഗിളില്‍ സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-നിങ്ങളുടെ യുസര്‍ നെയ്മും പാസ്‌ വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-അപ്പോള്‍ തുറന്നുവന്ന വിന്റോയില്‍ നിങ്ങളുടെ പേരും,ഫോട്ടോയും,ഇമെയില്‍ ഐ.ഡി.യും കൂടെ കാണുന്ന അക്കൗണ്ട്‌ എന്നതില്‍ ക്ലിക്കുകഅക്കൗന്ടില്‍ സെക്യൂരിറ്റി എന്നതില്‍ ക്ലിക്കുക-
സെക്യൂരിറ്റിയില്‍ സ്റെപ്പ് ടു വേരിഫികേഷന്‍ എന്നതില്‍ ക്ലിക്കുക-പിന്നെ സ്റ്റാറ്റസ്:ഓഫ്‌ എഡിറ്റില്‍ ക്ലിക്കുക-പിന്നെ വരുന്ന വിന്‍ഡോയില്‍ ആദ്യം ഷോ ബാക്ക്അപ്പ്‌ കോഡ്സ് എന്നതില്‍ ക്ലിക്കുക-അപ്പോള്‍ 10 വേരിഫികേഷന്‍ കോഡുകള്‍ ഓപ്പണ്‍ ആയി വരും ഇത് എഴുതി വയ്ക്കുകയോ,കമ്പ്യൂട്ടറില്‍ തന്നെ ടെക്സ്റ്റ്‌ ഫയല്‍ ആയി സേവ് ചെയ്തോ സൂക്ഷിക്കുക,ആവശ്യം പിന്നെ പറയാം-വീണ്ടും സ്റെപ്പ് ടു വേരിഫികേഷന്‍(clik2)എന്നതില്‍ ക്ലിക്കുക-
അതിനിന്നും  സെലക്ട്‌ ചെയ്തതിനു ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുക,ശേഷം സെന്‍റ് കോഡില്‍ ക്ലിക്കുക അപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ ആറക്ക കോഡ്‌ നമ്പര്‍ വരും അത് കോഡ് എന്നാ ബോക്സില്‍ ടൈപ് ചെയ്തു വെരിഫൈയില്‍ ക്ലിക്കുക,ഉടനെ 'യുവര്‍ ഫോണ്‍ നമ്പര്‍ ഈസ്‌ കോന്‍ഫിഗൂറെഡ' എന്നതില്‍ ടിക്ക് വരും.ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-

അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ കമ്പ്യൂട്ടര്‍ വേരിഫികേഷ്ന്‍ ചോദിക്കും (സ്ഥിരമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ സ്റെപ് ടൂ വേരിഫികേഷന്‍ വേണമോ? വേണ്ടയോ?)അതിനായി ആദ്യം ട്രസ്റ്റ്‌ ദിസ്‌ കമ്പ്യൂട്ടര്‍ (ക്ലിക്ക് 1)എന്നതില്‍ ക്ലിക്കുക ശേഷം -ഡോണ്ട് ട്രസ്റ്റ്‌ ദിസ്‌ കമ്പ്യൂട്ടരീല്‍ ക്ലിക്കുക,ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുകഅപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ഡോണ്ട്  ട്രസ്റ്റ്‌  ദിസ്‌  കമ്പ്യൂട്ടര്‍  എന്നതില്‍  ക്ലിക്കുക-അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ടേണ്‍ ഓണ്‍ സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ എന്നതില്‍  ക്ലിക്കുക-

സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ ഓണ്‍ ഫോര്‍ .........ജിമെയില്‍(നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌) എന്ന് കാണിക്കും
അടുത്ത പ്രാവശ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്തു യുസര്‍ നെയ്മും പാസ്‌ വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഒരു വേരിഫികേഷ്ന്‍ കോഡ് കൂടി ചോദിക്കും അപ്പോള്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആറക്ക വേരിഫികേഷ്ന്‍ കോഡ് വരും അതുകൂടി എന്റര്‍ ചെയ്താലേ അക്കൗണ്ട്‌ ഓപ്പണ്‍ ആകുകയുള്ളൂ. ഇനി നേരത്തെ നമ്മള്‍ സേവ് ചെയ്തു വച്ച ബാക്ക് അപ്പ്‌ കോഡ്നെ പറ്റി-മൊബൈല്‍ നഷ്ട്ടപ്പെടുകയോ,റേഞ്ച് ഇല്ലാതെയോ വരുന്ന അവസരങ്ങളില്‍ ഈ ബാക്ക്അപ്പ്‌ കോഡ് ഉപയോഗിച്ച് അക്കൗണ്ട്‌ തുറക്കാം.

എല്ലാ സുഹുര്‍ത്തുക്കള്‍ക്കും ഈ ടിപ് ഇഷ്ട്ടമാകുമെന്നു വിശ്വസിക്കുന്നു.എല്ലാവരും വായിച്ചു ഉപയോഗിച്ചതിനുശേഷം(ഉപയോഗിക്കാത്തവര്‍)അഭിപ്രായം പറയുക.
എല്ലാവരുടെയും സ്നേഹം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.നമസ്ക്കാരം.

Tuesday, November 13, 2012

മഴ


""മാനം ഇരുളട്ടെ, മേഘം കനിയട്ടെ, മഴ പൊഴിയട്ടെ, മണ്ണു കുളിര്ക്കിട്ടെ കുണ്ടും കുഴിയും കൈത്തോടുകളും കുടിനീര്‍ കിണറും നിറയട്ടെ.''

എങ്ങനെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം


Inline image 1
എസ് എം എസ്  അയയ്ക്കുന്നത് പോലെ  നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. അതിനാണ് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്‌വെയര്‍. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനായാസം മലയാളത്തില്‍ ടൈപ്പ് ചെയ്യാനും,വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനുംമെയില്‍ അയയ്ക്കാനും ഒക്കെ സാധിയ്ക്കും.
എങ്ങനെ ഇത് ഉപയോഗിയ്ക്കാം ?
Inline image 2
·          ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ് തുറക്കുക. നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ സേവ് ചെയ്യേണ്ട സ്ഥലം തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡിംഗ് ആരംഭിയ്ക്കും.
Inline image 3
·         ഡൗണ്‍ലോഡ് ആയ സോഫ്റ്റ് വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡാകാന്‍ ആരംഭിയ്ക്കും. ശേഷം വരുന്ന ഡയലോഗ് ബോക്‌സുകളില്‍ ആവശ്യമായവ തിരഞ്ഞെടുക്കുക. പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ആകും.
Inline image 4
·         ഇന്‍സ്റ്റലേഷന് ശേഷം ടാസ്‌ക്ക്ബാറില്‍ ഒരു ചെറിയ ടൂള്‍ബാര്‍ കാണാന്‍ സാധിയ്ക്കും. ഇതാണ് ഗൂഗിള്‍ ലാംഗ്വേജ് ടൂള്‍ബാര്‍. നിങ്ങള്‍ക്ക് ടൈപ്പിംഗ് ഭാഷ ഇവിടെ മാറ്റാന്‍ സാധിയ്ക്കും. ഭാഷകളുടെ തുടക്കത്തിലെ അക്ഷരങ്ങള്‍ കാണാന്‍ സാധിയ്ക്കുന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
Inline image 5
·         ഇത് വെബ്‌സൈറ്റുകളിലുംവേഡ്‌പ്രൊസസ്സിംഗ് സോഫ്റ്റ് വെയറുകളിലും ഒക്കെ പ്രവര്‍ത്തിയ്ക്കും. മാത്രമല്ലഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യവുമില്ല ഇതുപയോഗിയ്ക്കാന്‍. നമ്മള്‍ സാധാരണ എസ്എംഎസ് അയയ്ക്കുന്ന രീതിയില്‍ വേണം ഇതുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍. അതായത് പ്രണയം എന്ന് ടൈപ്പ് ചെയ്യാന്‍ pranayam എന്ന് ടൈപ്പ് ചെയ്ത് കൊടുക്കണം. സമാനമായ വാക്കുകള്‍ ഓപ്ഷനുകളായി നല്‍കുന്ന സൗകര്യവും ഈ സോഫ്റ്റ് വെയറിലുണ്ട്. അതുകൊണ്ട പലപ്പോഴും അക്ഷരങ്ങള്‍ മുഴുവന്‍ ടൈപ്പ് ചെയ്യേണ്ടി വരികയുമില്ല.
·          ടൈപ്പ ചെയ്തത് കോപ്പി ചെയ്ത് വേണ്ട സൈറ്റിലോപേജിലോ പോസ്റ്റ് ചെയ്യാനും സാധിയ്ക്കും.

Monday, November 12, 2012

ദീപാവലി സമ്മാനം കൂട്ടുകാര്‍ക്ക്



സ്വന്തം കമ്പ്യൂട്ടര്‍ ഉള്ള എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ ദീപാവലി സമ്മാനം ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാംനമ്മുടെ കമ്പ്യൂട്ടറില്‍ നിങ്ങളുടെ സ്വന്തം ഫോട്ടൊകള്‍ ധാരാളം കിടപ്പുണ്ടാകുമല്ലോ,അതു വച്ച് ഒരു കിടിലന്‍ വാള്‍ പേപ്പര്‍ സ്വന്തമായ് ഉണ്ടാക്കണമെന്ന്‍ തോന്നിയിട്ട് സാധിക്കാത്തവര്‍ ആയിരിക്കും അധികവും,കാരണം ഫോട്ടൊഷോപ്പില്‍ അത്ര പ്രാഗത്ഭ്യം നിങ്ങള്‍ക്കുണ്ടാകില്ലാലൊ..താഴെ ചെറുതായ് കാണിച്ചിരിക്കുന്ന ഫോട്ടൊയില്‍ പൂച്ചയും പട്ടിയും കടലിന്റെ തീരവും എല്ലാം കാണാമല്ലോ,അതില്‍ ഒപ്പം കുറേ ഫോട്ടൊസും കാണാം,ആ ഫോട്ടൊസിനു പകരം നിങ്ങളുടെ സ്വന്തം ഫോട്ടൊ കയറ്റാന്‍ പറഞ്ഞാല്‍ നിങ്ങള്‍ സ്വല്‍പം ബുദ്ധിമുട്ടിയത് തന്നെ അല്ലേ ? എന്നാല്‍ അത്തരം ധാരാളം വാള്‍പേപ്പറില്‍ തനിയെ ചിത്രങ്ങള്‍ ആട്ടൊമാറ്റിക്കായ് നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ വരുന്ന ഒരു സോഫ്റ്റ്‌)വെയര്‍ ആണു ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്,ഇതില്‍ കിടിലന്‍ സ്ക്രീന്‍ സേവറും ഉണ്ട്,ഇതു വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ എത്രമാത്രം അടിപൊളി ആണു എന്ന്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല,പകരം ഈ വീഡിയോ കണ്ട് നോക്കു,വീഡിയോ മുഴുവനായ് കാണാന്‍ മറക്കരുതു,എന്നാല്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുഇതു ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതു ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  
ഡെസ്ക്ടോപ്പില്‍ തൂക്കിയിടാവുന്ന ഫോട്ടൊ ഗാലറികള്‍,3ഡി സ്ക്രീന്‍ സേവറുകള്‍,എല്ലാം ഇതില്‍ ഉണ്ട്ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ ദാ ഈ ടിക് മാര്‍ക്ക് കളയാന്‍ മറക്കരുതുഎന്റെ കമ്പ്യൂട്ടറില്‍ കിടക്കുന്ന ഫോട്ടൊകള്‍ തനിയെ വാള്‍ പേപ്പര്‍ ആയത് നോക്കു,വാള്‍ പേപ്പറില്‍ തീയതിയും  ചിത്രങ്ങളും തനിയെ മാറിക്കൊണ്ടിരിക്കും എന്ന പ്രത്യേകതയും ഉണ്ട്

ഹാപ്പി ദീപാവലി

Sunday, November 11, 2012

ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....


ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....Inline image 1
ഇന്‍ര്‍വ്യൂ എന്ന് പറയുന്നത് തന്നെ പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ കൃത്യമായ രൂപത്തോടെ ചിട്ടയോടെ മുന്നോട്ട് പോയാല്‍ എളുപ്പം തിളങ്ങാന്‍ പറ്റുന്ന ഒന്നാണ് ഇന്റര്‍വ്യൂ. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇവ.

* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെ കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക

* വീട്ടിലെ കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക

* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തെ ഇന്റര്‍വ്യൂകളില്‍ മികവ് കാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.

* ഓണ്‍ലൈനില്‍ യുട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂകളുടെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് അവ കണ്ടുപിടിക്കുക.

* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുന്‍പേ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം.

* ഇന്റര്‍വ്യൂന് ആവശ്യമായ രേഖകളും മറ്റും നേരത്തെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുന്‍പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും കരുതുക.

* നേരത്തെ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാനാകും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.

* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകകസര്‍ത്തുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്ത ഉത്തരങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയണം.

* ഇന്റര്‍വ്യൂയില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്..

* വസ്ത്രധാരണത്തിലും ശ്രദ്ധവേണം. കടുംനിറത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതവും ആകര്‍ഷകവുമായ വസ്ത്രമാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളും വേണ്ടെന്ന് വെയ്ക്കുക.

Sunday, November 4, 2012

വേദനിക്കും ഹൃദയത്തിലെ കൂട്ടുകാരന്‍

ആരോടും പറഞ്ഞിട്ടല്ല ഞാന്‍ ഈ ലോകത്ത് ഒരിക്കല്‍ അതിഥി ആയി വന്നത് . ഞാന്‍ ഒറ്റയ്ക്ക് ഈ ലോകത്ത് വന്നെത്തി ആരാരും അറിയാതെ വളര്‍ന്നുവന്നു ഇപ്പോള്‍ അറിവിന്റെ ലോകം മനസിലാക്കുന്നു ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന വളര്‍ച്ചയില്‍ ഒരുപാടു മുഖം കണ്ടു ........ അതില്‍ എനിക്ക് ഒരുപാട് കൂട്ടുകാര്‍ ഉണ്ട് അവരെല്ലാം എന്റെ ജീവിതസാഹച്ചര്യങ്ങളില്‍ ഒരുപാടു സഹായിച്ചവര്‍ ആത്മമിത്രം എന്ന് പറയുവാന്‍ ഒരാള്‍ എനിക്കില്ല എല്ലാം എനിക്ക് ആത്മമിത്രം എല്ലാം എല്ലാരോടും പങ്കുവക്കുന്നു.  പിണക്കം ഇണക്കം കളി ചിരി എല്ലാം ഉള്‍ക്കൊണ്ട എന്റെ മനോഹരമായ നിമിഷങ്ങള്‍ എനിക്ക് എടുത്ത് പറയാന്‍ നല്ല മിത്രങ്ങള്‍ വേണമെന്ന ചിന്തയില്‍ നിന്നും ഞാന്‍ കുറച്ചുപേരെ കൂടുതല്‍ നെഞ്ചോടുചേര്‍ത്തുപിടിച്ചു നിമിഷങ്ങള്‍ അവരോടു കൂടുതല്‍ അടുത്ത നിമിഷങ്ങളില്‍ ഞാന്‍ ഒരുപാടു ആനന്തം കണ്ടെത്തി എല്ലാം പെട്ടന്നായിരുന്നു. അധികം ആയാല്‍ അമൃതും വിഷം ആണല്ലോ ? അടുപ്പത്തിന്റെ ആഴംകൂടലിനിടയില്‍ ഒരു വിള്ളല്‍ എല്ലാം പെട്ടന്ന് തകര്‍ന്നടിഞ്ഞു വേദന നിറഞ്ഞ നിമിഷങ്ങള്‍ ചിന്തകള്‍ ആരരുമില്ലാതെ ഒറ്റപ്പെട്ടു നില്ക്കാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ എല്ലാവരില്‍ നിന്നും  ഒരുപാടുമാറി നടന്നു . അവിടെ എന്റെ വേദനിക്കുന്ന നൊമ്പരം നിറഞ്ഞ ഹൃദയം ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ എനിക്ക് നേരെ വന്നു സന്തോഷങ്ങളിലും അടിച്ചുപോളികളിലും ഞാന്‍ കാണാതെ നടന്ന എന്റെ വേദന അറിഞ്ഞ കൂട്ടുകാരന്റെ നന്മയുള്ള കൈ.....
(ഞാന്‍ അറിഞ്ഞ എന്നെ തലോടിയ അനുഭവം എനിക്ക് പറഞ്ഞുതന്ന ഒരു കൊച്ചു കാര്യം കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ എനിക്കിഷ്ട്ടമുള്ള കൂട്ടുകാരെ മാത്രം കണ്ടാല്‍ പോരാ എന്നെ ഇഷ്ട്ടമുല്ലവരെയും കാണുക ...)