widgeo.net

Thursday, November 22, 2012

ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ


ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ


ഇനി നിങ്ങളുടെ ജീമെയില്‍ ഒരുത്തനും ഹാക്ക് ചെയ്യാന്‍ പറ്റില്ല,പൂര്‍ണ്ണ സുരക്ഷ ഗ്യാരണ്ടി
ഇവിടെ പറയുന്ന ടിപ്പ് പലര്‍ക്കും അറിയുന്നതും ഉപയോഗിക്കുന്നതും ആയിരിക്കാം,ചിലപ്പോള്‍ ഈ ടിപ്പ് നേരത്തെ വന്നതൂമായിരിക്കാം.എങ്കിലും അറിയാത്തവര്‍ക്കും,പുതിയ കൂട്ടുകാര്‍ക്കും വേണ്ടിട്ടാണിത്.ഇതെന്റെ ആദ്യത്തെ ടിപ്പുമാണ്. എന്നാല്‍ ടിപ്പു നോക്കാം, ഗൂഗിളില്‍ അക്കൗണ്ട്‌ ഇല്ലാത്ത കൂട്ടുകാര്‍ കുറവായിരിക്കും.എല്ലാ അക്കൌണ്ടും പോലെ ഗൂഗിളിലും യുസര്‍ നെയിമ്മും പാസ്സ് വേഡും ഉണ്ടല്ലോ.ഈ പാസ്സ് വേഡ് അക്കൌന്‍ടിന്റെ സുരക്ഷക്കായിട്ടാണ് ഉപയോഗിക്കുന്നത്.ഗൂഗിളില്‍ സ്റ്റെപ് ടു വേരിഫികേഷന്‍ വഴി അക്കൌണ്ടിനു കൂടുതല്‍ സുരക്ഷ ഉറപ്പാക്കാം.താഴത്തെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കൂ.
ആദ്യം ഗൂഗിളില്‍ സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-നിങ്ങളുടെ യുസര്‍ നെയ്മും പാസ്‌ വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-അപ്പോള്‍ തുറന്നുവന്ന വിന്റോയില്‍ നിങ്ങളുടെ പേരും,ഫോട്ടോയും,ഇമെയില്‍ ഐ.ഡി.യും കൂടെ കാണുന്ന അക്കൗണ്ട്‌ എന്നതില്‍ ക്ലിക്കുകഅക്കൗന്ടില്‍ സെക്യൂരിറ്റി എന്നതില്‍ ക്ലിക്കുക-
സെക്യൂരിറ്റിയില്‍ സ്റെപ്പ് ടു വേരിഫികേഷന്‍ എന്നതില്‍ ക്ലിക്കുക-പിന്നെ സ്റ്റാറ്റസ്:ഓഫ്‌ എഡിറ്റില്‍ ക്ലിക്കുക-പിന്നെ വരുന്ന വിന്‍ഡോയില്‍ ആദ്യം ഷോ ബാക്ക്അപ്പ്‌ കോഡ്സ് എന്നതില്‍ ക്ലിക്കുക-അപ്പോള്‍ 10 വേരിഫികേഷന്‍ കോഡുകള്‍ ഓപ്പണ്‍ ആയി വരും ഇത് എഴുതി വയ്ക്കുകയോ,കമ്പ്യൂട്ടറില്‍ തന്നെ ടെക്സ്റ്റ്‌ ഫയല്‍ ആയി സേവ് ചെയ്തോ സൂക്ഷിക്കുക,ആവശ്യം പിന്നെ പറയാം-വീണ്ടും സ്റെപ്പ് ടു വേരിഫികേഷന്‍(clik2)എന്നതില്‍ ക്ലിക്കുക-
അതിനിന്നും  സെലക്ട്‌ ചെയ്തതിനു ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുക,ശേഷം സെന്‍റ് കോഡില്‍ ക്ലിക്കുക അപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ ആറക്ക കോഡ്‌ നമ്പര്‍ വരും അത് കോഡ് എന്നാ ബോക്സില്‍ ടൈപ് ചെയ്തു വെരിഫൈയില്‍ ക്ലിക്കുക,ഉടനെ 'യുവര്‍ ഫോണ്‍ നമ്പര്‍ ഈസ്‌ കോന്‍ഫിഗൂറെഡ' എന്നതില്‍ ടിക്ക് വരും.ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-

അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ കമ്പ്യൂട്ടര്‍ വേരിഫികേഷ്ന്‍ ചോദിക്കും (സ്ഥിരമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ സ്റെപ് ടൂ വേരിഫികേഷന്‍ വേണമോ? വേണ്ടയോ?)അതിനായി ആദ്യം ട്രസ്റ്റ്‌ ദിസ്‌ കമ്പ്യൂട്ടര്‍ (ക്ലിക്ക് 1)എന്നതില്‍ ക്ലിക്കുക ശേഷം -ഡോണ്ട് ട്രസ്റ്റ്‌ ദിസ്‌ കമ്പ്യൂട്ടരീല്‍ ക്ലിക്കുക,ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുകഅപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ഡോണ്ട്  ട്രസ്റ്റ്‌  ദിസ്‌  കമ്പ്യൂട്ടര്‍  എന്നതില്‍  ക്ലിക്കുക-അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ടേണ്‍ ഓണ്‍ സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ എന്നതില്‍  ക്ലിക്കുക-

സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ ഓണ്‍ ഫോര്‍ .........ജിമെയില്‍(നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌) എന്ന് കാണിക്കും
അടുത്ത പ്രാവശ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്തു യുസര്‍ നെയ്മും പാസ്‌ വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഒരു വേരിഫികേഷ്ന്‍ കോഡ് കൂടി ചോദിക്കും അപ്പോള്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആറക്ക വേരിഫികേഷ്ന്‍ കോഡ് വരും അതുകൂടി എന്റര്‍ ചെയ്താലേ അക്കൗണ്ട്‌ ഓപ്പണ്‍ ആകുകയുള്ളൂ. ഇനി നേരത്തെ നമ്മള്‍ സേവ് ചെയ്തു വച്ച ബാക്ക് അപ്പ്‌ കോഡ്നെ പറ്റി-മൊബൈല്‍ നഷ്ട്ടപ്പെടുകയോ,റേഞ്ച് ഇല്ലാതെയോ വരുന്ന അവസരങ്ങളില്‍ ഈ ബാക്ക്അപ്പ്‌ കോഡ് ഉപയോഗിച്ച് അക്കൗണ്ട്‌ തുറക്കാം.

എല്ലാ സുഹുര്‍ത്തുക്കള്‍ക്കും ഈ ടിപ് ഇഷ്ട്ടമാകുമെന്നു വിശ്വസിക്കുന്നു.എല്ലാവരും വായിച്ചു ഉപയോഗിച്ചതിനുശേഷം(ഉപയോഗിക്കാത്തവര്‍)അഭിപ്രായം പറയുക.
എല്ലാവരുടെയും സ്നേഹം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.നമസ്ക്കാരം.

No comments: