widgeo.net

Sunday, November 11, 2012

ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....


ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....Inline image 1
ഇന്‍ര്‍വ്യൂ എന്ന് പറയുന്നത് തന്നെ പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ കൃത്യമായ രൂപത്തോടെ ചിട്ടയോടെ മുന്നോട്ട് പോയാല്‍ എളുപ്പം തിളങ്ങാന്‍ പറ്റുന്ന ഒന്നാണ് ഇന്റര്‍വ്യൂ. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇവ.

* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെ കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക

* വീട്ടിലെ കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക

* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തെ ഇന്റര്‍വ്യൂകളില്‍ മികവ് കാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.

* ഓണ്‍ലൈനില്‍ യുട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂകളുടെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് അവ കണ്ടുപിടിക്കുക.

* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുന്‍പേ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം.

* ഇന്റര്‍വ്യൂന് ആവശ്യമായ രേഖകളും മറ്റും നേരത്തെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുന്‍പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും കരുതുക.

* നേരത്തെ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാനാകും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.

* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകകസര്‍ത്തുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്ത ഉത്തരങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയണം.

* ഇന്റര്‍വ്യൂയില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്..

* വസ്ത്രധാരണത്തിലും ശ്രദ്ധവേണം. കടുംനിറത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതവും ആകര്‍ഷകവുമായ വസ്ത്രമാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളും വേണ്ടെന്ന് വെയ്ക്കുക.

No comments: