എപ്പോഴും ആരോഗ്യത്തോടെ ഊര്‍ജ്ജസ്വലരായി
ഇരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്.
നാമെല്ലാം കൃത്യമായി ആഹാരം കഴിക്കാറും മറ്റുമുണ്ട്. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവാന്‍മാരാണോ എന്ന്
ചോദിച്ചാല്‍ അല്ലതാനും. ഉന്‍മേഷപൂര്‍ണ്ണമായ
ജീവിതം നയിക്കുന്നതിന് ഇപ്പോഴത്തെ ജീവിതരീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്.
•
ആഹാരക്രമം
പാലിക്കുക
ആഹാരകാര്യത്തില്‍ കൃത്യമായ ക്രമം പാലിക്കുക. എല്ലാത്തരം ധാന്യങ്ങളും ഫലവര്‍ഗ്ഗങ്ങളും
പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍
മറക്കരുത്. രുചിയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പംതന്നെ
സമീകൃതമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ഇവയോടൊപ്പംതന്നെ
ആവശ്യത്തിന് വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. രാത്രികാലങ്ങലില്‍ ഒരുപാട് വൈകി ഭക്ഷണം
കഴിക്കുന്നതും ഒഴിവാക്കണം.
•
പോഷകസമൃദ്ധമായ
ഭക്ഷണം നിര്‍ബന്ധമാക്കുകത്യമായ ക്രമം പാലിക്കുക.
എല്ലാത്തരം ധാന്യങ്ങളും ഫലവര്‍ഗ്ഗങ്ങളും
പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍
മറക്കരുത്. രുചിയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പംതന്നെ
സമീകൃതമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. ഇവയോടൊപ്പംതന്നെ
ആവശ്യത്തിന് വെള്ളം കുടിയ്ക്കാനും ശ്രദ്ധിക്കണം. രാത്രികാലങ്ങലില്‍ ഒരുപാട് വൈകി ഭക്ഷണം
കഴിക്കുന്നതും ഒഴിവാക്കണം.
ഒരോ വ്യക്തികളുടേയും പ്രായവും
ശരീരപ്രകൃതിയുമനുസരിച്ച് വ്യത്യസ്തമായ
പോഷകങ്ങള്‍
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ വളര്‍ച്ചയ്ക്കുതകുന്ന ഭക്ഷണം നല്‍കുക.
പ്രായമായവര്‍ക്ക് അവരുടെ ആരോഗ്യം
നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങളും നല്‍കുക. മാത്രമല്ല ശുദ്ധമായ ഭക്ഷണം നന്നായി ചവച്ചരച്ച് സമയമെടുത്ത്
കഴിക്കുക.
•
ആരോഗ്യത്തിന്
ഹാനികരമായ ശീലങ്ങള്‍ ഒഴിവാക്കുക
പുകവലി, മദ്യപാനം പോലെ
ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍ ഒഴിവാക്കുക. ഇവയൊക്കെ ഉപയോഗിക്കുന്നവര്‍ക്കുമാത്രമല്ല
കുടുംബാംഗങ്ങള്‍ക്കും കൂടി ദോഷം ചെയ്യുന്നു.
ഇത്തരം ദുശ്ശീലങ്ങള്‍ ഭാവിയില്‍ വലിയ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക് കാം.
ക്യാന്‍സര്‍പോലെയുള്ള മാരകരോഗങ്ങള്‍ക്ക് പുകവലിശീലം
വഴിവയ്ക്കുന്നു. അതിനാല്‍ ബുദ്ധിപൂര്‍വ്വം ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.
•
വ്യായാമം മുടക്കരുത്
കൃത്യമായി ഏതെങ്കിലും വ്യായാമം ചെയ്യുന്നത്
ശീലമാക്കുക. ജോഗിംഗ്, നീന്തല്‍
തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് മുടങ്ങാതെ ചെയ്യുന്നത് കൊളസ്ട്രോള്‍ പോലെയുള്ള രോഗങ്ങള്‍
പിടിപെടാതിരിയ്ക്കാന്‍ ഉപകരിയ്ക്കും.
കുടുംബാംഗങ്ങള്‍ക്കൊപ്പം
വ്യായാമം ചെയ്യുന്നത് വയത്യസ്തമായ അനുഭവംതന്നെയായിരിക്കും.
•
എല്ലാമാസവും
ആരോഗ്യപരിശോധന നടത്തുക
ഭക്ഷണകാര്യത്തിലും വ്യായമത്തിലും ശ്രദ്ധിക്കുന്നതിനോടൊപ്പംതന്നെ കൃത്യമായി
ആശുപത്രിയില്‍ പോയി ആവശ്യമായ പരിശോധനകള്‍
നടത്തുക. ആവശ്യമെങ്കില്‍ ഡോക്ടറിന്റെ നിര്‍ദ്ദേസശപ്രകാരം മരുന്ന് കഴിക്കുക. കൃത്യമായ ഇടവേളകളില്‍ പരിശോധന
നടത്തുകയാണെങ്കില്‍ ഭക്ഷണത്തിലും
വ്യായാമത്തിലും വേണ്ട മാറ്റം വരുത്താന്‍ സാധിക്കും.
•
വിനോദത്തിനായി
സമയം കണ്ടെത്തുക
ജോലിത്തിരക്കിന്റെയും മറ്റും ടെന്‍ഷന്‍
ഒഴിവാക്കാനായി വിനോദത്തിനായി കുറച്ച് സമയം
മാറ്റിവയ്ക്കുക. സംഗീതം കേള്‍ക്കുകയോ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിയ്ക്കുകയോ ചെയ്യുക. ആരോഗ്യപൂര്‍ണ്ണമായ
ജീവിതം മുന്നോട്ട് നയിക്കുന്നതിന്
ഇത്തരം ഉല്ലാസപൂര്‍ണ്ണമായ നിമിഷങ്ങള്‍ സഹായകരമാകും.
No comments:
Post a Comment