നമ്മുടെ സഹോദരിമാർ ചതിക്കപ്പെടാതിരിക്കാൻ....
എനിക്കറിയാവുന്ന ഒരു യുവതി, അവളുടെ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി പോസ്റ്റ് ചെയ്തപ്പോള്‍ അത് പിന്‍വലിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. മുഖത്തിന്റെ ചിത്രം മാത്രമല്ലെയുള്ളൂ അതു കൊണ്ടൊന്നും കുഴപ്പമില്ല; എല്ലാവരും അത് ചെയ്യുന്നതല്ലെ എന്നൊക്കെ ന്യായീകരിച്ച് അത് പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. എന്റെ സിസ്റ്റത്തിലുണ്ടായിരുന്ന ഒരു സാധാ എഡിറ്റിങ്ങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അവരുടെ മുഖം മറ്റൊരു ശരീരത്തില്‍ 'ഫിറ്റ്' ചെയ്ത് പുതിയ ഒരാളെ 'നിര്‍മിച്ച്' മെയില്‍ ചെയ്ത് കൊടുക്കേണ്ട താമസം ആ ചിത്രം അവര്‍ പിന്‍വലിച്ചു.
മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, “ഫേസ്ബുക്ക് അധിക്ഷേപം: യുവതി ആത്മഹത്യ ചെയ്തു” എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്.
ഇത്തരം ആത്മഹത്യകള്‍ ഒറ്റപ്പെട്ടതാണ് എന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്ക്കരിക്കുന്നവരുണ്ട്. ആത്മഹത്യകള്‍ ഒറ്റപ്പെട്ടതാവാം, പക്ഷെ പെണ്കുട്ടികള്‍ അപമാനിതരാവുന്ന അനേകം സംഭവങ്ങള്‍ ദിനേന നടക്കുന്നുണ്ട്. പക്ഷെ ഒന്നും പുറത്തറിയാറില്ലെന്ന് മാത്രം.
പലപ്പോഴും നമ്മുടെ സഹോദരിമാര്‍ അപമാനിക്കപ്പെടുകയും അവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നത് ഒരിക്കല്‍ പോലും ശ്രദ്ധയില്‍ പെട്ടില്ലെന്ന് വരാം എന്നതാണ്‍ ഇതിലെ ഏറ്റവും അപകടം പിടിച്ചതും പലരും മനസ്സിലാക്കാത്തതുമായ ഒരു കാര്യം
തന്റെ സൌന്ദര്യത്തിന് എത്ര ലൈക് കിട്ടുമെന്നറിയാനായി യുവതികളും തനിക്ക് കിട്ടിയത് സുന്ദരിയായ ഭാര്യയേയാണെന്ന് കൂട്ടുകാരോട് പറയാതെ പറയാന്‍ വേണ്ടി യുവാക്കളും ഇങ്ങിനെയൊന്നും ചിന്തിക്കാതെ നിഷ്കളങ്കമായി തങ്ങളുടെ കുടുംബ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരും ഇതിന്റെ പിന്നിലുള്ള അപകടങ്ങളെ കുറിച്ച് ബോധവാന്‍മാരല്ല. കൂടിപോയാല്‍ ആരെങ്കിലും മോശമായ കമന്റുകള്‍ എഴുതുകയോ സമ്മതമില്ലാതെ ഫോട്ടൊകള്‍ ഷെയര്‍ ചെയ്യുകയോ ചെയ്തേക്കാം, അങ്ങിനെ വന്നാല്‍ തന്നെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും സൈബര്‍ സെല്ലില്‍ പരാതി പറയാനും വകുപ്പുണ്ടല്ലോ എന്ന് സമാധാനിക്കുകയും ചെയ്യുന്നു.
ഇന്റെര്‍നെറ്റിലൂടെ നടക്കുന്ന ഒരു വന്‍വ്യവസായമാണ് സെക്സ് എന്നത്. ലക്ഷക്കണക്കിന് വെബ്സൈറ്റുകളാണ് ഈ രംഗത്തുള്ളത്. കോടിക്കണക്കിനുള്ള അവരുടെ കസ്റ്റമേഴ്സിനു ദിനേന നല്‍കാന്‍ പുതിയ പുതിയ സ്റ്റഫ്ഫുകള്‍ അവര്‍ക്ക് കണ്ട്ത്തേണ്ടതുണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാനായി ഒരു വന്‍ സെക്സ്മാഫിയ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒളിക്യാമറകളിലൂടെ പകര്‍ത്തുന്ന വീഡിയോകളും മോര്‍ഫിങ്ങും എഡിറ്റും ചെയ്യുന്ന ചിത്രങ്ങളുമാണ് ഈ ഏജന്‍സികള്‍ അവര്‍ക്ക് നല്‍കുന്നത്.
ഇവിടെയാണു ഒരു മുഖത്തിന്റെ വില. അവരുടെ വശമുള്ള എതെങ്കിലും നഗന്മായ ഒരു ശരീരത്തിന്റെ ചിത്രത്തോട് ഈ മുഖവും ചേര്‍ത്ത് പുതിയ ഒരു ചിത്രമുണ്ടാക്കുന്നു. ഒരു നഗ്നശരീരത്തിന്റെ ചിത്രം കൊണ്ട് തന്നെ അവര്‍ക്ക് ഇങ്ങിനെ അനേകം ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പ്രൊഫഷണല്‍ എഡിറ്റിങ്ങ് / മോര്‍ഫിങ്ങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ദര്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കൃതിമമായി നിര്‍മിച്ചതാണെന്ന് അറിയാനും കഴിയില്ല!
നമ്മുടെ ഭാര്യമാരുടെയും മക്കളുടെയും സഹോദരികളുടെയും മുഖങ്ങള്‍ എതോ നഗ്നശരീരവുമായി ചേര്‍ന്ന് ഇന്റെര്നെറ്റിലൂടെ വ്യാപാരം നടക്കുന്ന ഒരു രംഗം വെറുതെ സങ്കല്‍പിച്ച് നോക്കൂ! അത്തരം ഫീല്‍ഡുമായി ബന്ധമില്ലാത്തതിനാല്‍ തന്നെ നാം ഒരിക്കലും അതറിയാന്‍ പോകുന്നില്ല.
അതിനാല്‍ ഒരു കാരണവശാലും സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വർ
ക്കുകളിൽ പോസ്റ്റ് ചെയ്യാതിരിക്കുക.
ഇത്രയും എന്റെ നിരീക്ഷണങ്ങളാണ് എഴുതിയത്... ഇനി നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
http://w.suhrthu.com/forum/topic/show?id=2669796%3ATopic%3A5583600&xgs=1&xg_source=msg_share_topic
No comments:
Post a Comment