എന്‍റെ പ്രിയ സുഹൃത്തിന് ,സ്നേഹ വസന്തത്തിന്റെ ഒരു മരുപ്പച്ച നമ്മില്‍ നിറമുള്ള ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കടന്നു പോകുന്നു.കലാലയത്തിന്റെ വിരിമാറില്‍,കാലത്തിന്‍റെ കുഴിമാടത്തില്‍ ബൌദ്ധികത വാരിയിടുന്ന ഒരു പിടി മണ്ണു പോലെ,കണ്ണു നീരില്‍ കുതിര്‍ന്ന യാത്ര മൊഴികള്‍ ഏകിക്കൊണ്ട് ജീവിതത്തിന്‍റെ പാനപാത്രം ഭേതിത കരങ്ങളില്‍ ഏറ്റുവാങ്ങി ഒരു പരാഗണത്തിനൊരുങ്ങുന്നു.വേര്‍പാടുകള്‍ ജീവിതനൌകയില് കരിന്തിരി കത്തിക്കുന്ന കല്പന്തങ്ങളാണ്.ആ വേര്പടുകളില്‍ പോങ്ങിപ്പാറുന്ന ഒരു ധൂളി ശകലം പോലെ എന്നും നിന്നില്‍ നിന്ന്നും വിരിഞ്ഞ നിശാപുഷ്പങ്ങളും ഉണ്ടാകും. കൈകള്‍ കൂട്ടിപ്പിടിച്ചു നടന്നു നീങ്ങിയ ഇടനാഴികള്‍ ഇന്നു നമ്മോട് ശുഭ പ്രതീക്ഷകളോടെ മടങ്ങി വരവിനായ് കാത്തിരിക്കുന്നു.അതെല്ലാം ഇന്നു വിജനമായ അനുഭവങ്ങളായി മാറുന്നു.ഇനി നമുക്കായ് കാത്തിരിക്കുന്നത് ആധുനികതയുടെ കെട്ടു പിണഞ്ഞ ലോകത്തിലേക്കാണ്.ഒരു പക്ഷെ അവയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ടു നമുക്ക് നമ്മെ തന്നെ നഷ്ടപ്പെട്ടേക്കും.അങ്ങനെ അറിഞ്ഞിട്ടും അറിയാതെ, അകലങ്ങളില്‍ നിന്നും വിരഹ വേദനയുടെ നൊമ്പരഗാനം പൊഴിക്കും.ഞാന്‍ ജീവിതത്തിലെ ഈടവും ഇരുളടഞ്ഞ അധ്യായങ്ങളില്‍ ഒന്നായി നിന്റെ വേര്പാടിനെയും കണ്ണീരോടെ വീക്ഷിക്കുന്നു.