ഫ്രെന്റ്ഷിപ്പിലും മായമോ..??
ഫ്രെന്റ്ഷിപ്പിലും മായമോ..??
ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??
പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!
'FRIEND'
മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ നടക്കുന്നു.. ഒരുമിച്ചു എല്ലാ കാര്യങ്ങളും കുരുത്തക്കേടുകളും ചെയ്യുന്നു. എന്നിട്ടോ.. എന്തെങ്കിലും നിസ്സാര കാര്യത്തിന്റെ പേരു പറഞു പരസ്പരം പഴിചാരി തല്ലു കൂടി പോകുന്ന എത്രയോ ആളുകളെ നാം കാണുന്നു.. എത്രയോ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു...ഇതിനെ 'FRIENDSHIP' എന്നു വിളീക്കാമോ..??
ഇന്നീ വാക്കു സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു എക്സ്ക്യൂസ് മാത്രമായി മാറിയില്ലെ..?? ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവനെന്റെ/ഇവളെന്റെ ബെസ്റ്റ് ഫ്രെന്റാ എന്നു പറഞു രക്ഷപ്പെടാനുള്ള ഒരുപാധി.. അങ്ങനെ പറഞു രക്ഷപ്പെട്ടിട്ടുള്ള എത്ര ഫ്രണ്ട്ഷിപ്പ് ഇന്നും നിലവിലുണ്ട്..?? നിന്റെ ഫ്രന്റെന്ത്യേ എന്നു ചോദിച്ചാല്‍ എത്ര ഈസിയായിട്ട് പറയുന്നു.. ആ ഞങ്ങളു ബ്രേക് അപ് ആയി എന്നു..! ഇതും ഫ്രെന്റ്ഷിപ്പ്...!! അല്ലെ..??
ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാണുന്നു..?? ഓണ്‍ ലൈന്‍ കൂട്ടുകാര്‍.. ചാറ്റ് കൂട്ടുകാര്‍.. ഫോണ്‍ കൂട്ടുകാര്‍..ഇതൊക്കെയല്ലെ ഇന്നത്തെ കൂട്ടുകെട്ട്..?? നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളീക്കുന്നു.. എങ്കില്‍ പോലും ഇങ്ങനെ പരിചയപ്പെടുന്ന എത്ര പേരോടു നമ്മള്‍ നമ്മുടെ യഥാര്‍ത്ത കാര്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്..?? ഇതു വായിക്കുന്നവരില്‍ 80% പേര്‍ക്കെങ്കിലും ഇങ്ങനെ കൂട്ടുകാരെന്നു വിളിക്കാന്‍ അല്ലെങ്കില്‍ വിളിക്കുന്ന ഒരു പാടു പേരുണ്ടാകും.. ഒന്നു ചോദിക്കട്ടെ സഹോദരാ/ദരി...?? നിങ്ങളില്‍ എത്ര പേര്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രണ്ട് എന്നു വിളിക്കുന്നവരോട് സത്യം പറഞിട്ടുണ്ട്..? അവരെ നിങ്ങള്‍ കൂട്ടുകാരെന്നു വിളിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്തിനു അവരൊടു സത്യം പറയാന്‍ ഭയക്കണം..? നിങ്ങള്‍ക്കു പേടിയാണെങ്കില്‍.. വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്തിനു അവരെ കൂട്ടുകാര്‍ എന്നുള്ള ഓമന പേരിട്ടു വിളിച്ച് ആ മഹത്തായ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിന്റെ പവിത്രത കളയുന്നു..?? അതിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്തിന്..?? അതിനെ ഫ്രണ്ട്ഷിപ്പ് എന്നു വിളീക്കാമോ..?? ഈ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ ഓണ്‍ ലൈന്‍ ഫ്രണ്ട്ഷിപ്പ് എന്നുള്ള ഒരു സംഗതി ഉണ്ടോ..??
നമുക്കു എന്തും തുറന്നു പറയാവുന്നവരല്ലെ നമ്മുടെ കൂട്ടുകാര്‍..? നമുക്കു ഇങ്ങോട്ടു കിട്ടണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കൂ.. മറ്റുള്ളവര്‍ നമ്മളോടു ചെയ്താല്‍ നമുക്കു വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള്‍ മറ്റുള്ളവരോടു ചെയ്യാതിരിക്കൂ.. നമുക്കെന്തു കൊണ്ട് ആ രീതിയില്‍ കാര്യങ്ങളെ നോക്കി കണ്ടൂ കൂടാ..?? കൂട്ടുകാരെന്നു പറഞു തോളില്‍ കയ്യിട്ടു നടക്കുമ്പോഴും ഞാന്‍ ഇങ്ങനെയാണ് , നമ്മുടെ കൂട്ടുകാരാണ് നമ്മളെ മനസ്സിലാക്കി പെരുമാറേണ്ടത്, അവര്‍ക്കു വേണമെങ്കില്‍ അവരു ചെയ്യട്ടെ എന്നു കരുതി നടക്കുന്നവരെ നമുക്കു യഥാര്‍ത്ത കൂട്ടുകാരെന്നു വിളിക്കാമോ..??
അവന്‍ ചെയ്യട്ടെ.. അവള്‍ ചെയ്യട്ടെ.. അവന്‍ എന്ന മനസ്സിലാക്കട്ടെ.. അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നു കരുതി ഇരിക്കുന്ന വാശികള്‍..?? അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നും കരുതിയിരിക്കുന്നവരേ.. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങള്‍ ചിന്തിക്കുന്ന പോലെ തന്നെയല്ലെ നിങ്ങളുടെ കൂട്ടുകാരും ചിന്തിക്കുക.. നമ്മളെ മനസ്സിലാക്കട്ടെ... ഇങ്ങോട്ടു വരട്ടെ എന്നു ചിന്തിച്ചിരിക്കുന്നതിനു പകരം നമ്മളെന്തു കൊണ്ട് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..?? ആ രീതിയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ഏതെങ്കിലും ബന്ധം എന്നെങ്കിലും തകരുമോ..??
താല്‍ക്കാലികമായി കൂട്ടുകാരെന്നു പറയുന്നവരെ സന്തോഷിപ്പിക്കാന്‍(അതൊ ഒഴിവാക്കാനോ..??) നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാം എന്നു പറയുമ്പോഴും.. പിന്നീടു അതിനു ഒരു പാടു ന്യായീകരണങ്ങള്‍ കണ്ടെത്തുമ്പോഴും നമ്മളെപ്പോഴെങ്കിലും നമ്മുടെ കൂട്ടുകാരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കാറുണ്ടോ..?? ഞാനിങ്ങനെ പറഞാല്‍ അല്ലെങ്കില്‍ ചെയ്താല്‍ നമ്മുടെ കൂട്ടുകാര്‍ എന്തു കരുതും എന്നു ചിന്തിക്കാറൂണ്ടോ..?? അത് സാരമില്ല.. അവനല്ലെ..?? പറഞാല്‍ മനസ്സിലാകും.. അല്ലെങ്കില്‍ മനസിലാക്കിക്കൊള്ളും.. അല്ലെങ്കില്‍ പോയി പണി നോക്കട്ടെ..കുറച്ചു നാളു മിണ്ടാതിരുന്നു വീണ്ടും തിരിച്ചു വന്നു കൊള്ളും.. വരുമ്പോള്‍ വരട്ടെ എന്നു കരുതിയിരിക്കുന്നവരെ.. ഒരു ചോദ്യം.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് അത്രയല്ലെ വില കല്പ്പിക്കുന്നൊള്ളു..?? നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എന്തിനു ചെയ്യാം എന്നു പറയുന്നു..?? ഇതു തന്നെ നിങ്ങള്‍ കൂട്ടുകാരെന്നു പറയുന്നവര്‍ നിങ്ങളോടു ചെയ്താല്‍ അതു നിങ്ങള്‍ക്കെത്രമാത്രം വേദനയുളാവാക്കും.. ഒന്നു ചിന്തിച്ചാല്‍ നല്ലത്..!!
നമ്മളില്‍ എത്ര പേര്‍ നമുക്കൊപ്പം കളിച്ചു വളര്‍ന്നു പിന്നീടു ജീവിത യാത്രയില്‍ വേറിട്ടു പോയ നമ്മുടെ കളികൂട്ടുകാരെ ഓര്‍ക്കുന്നുണ്ട്..?? കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരുമിച്ചു വളര്‍ന്നവരെ ഓര്‍ക്കാറുണ്ട്..?? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു പാടു വ്യക്തികള്‍.. കുറെ നാള്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍.. അല്ലെങ്കില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളിക്കുന്നു.. അവസാനം ജോലി മാറി.. അല്ലെങ്കില്‍ താമസം മാറി കഴിയുമ്പോള്‍ കൂടിയാല്‍ കുറച്ചു നാളുകള്‍ ഇ മെയിലും ഫോണ്‍ വിളിയും ആയി കുശലാന്വേഷണങ്ങള്‍.. പിന്നെ പുതിയ ആളുകള്‍.. പുതിയ കൂട്ടുകാര്‍(അങ്ങനെ വിളക്കപ്പെടുന്ന ബന്ധങ്ങള്‍) ഇതൊക്കെയല്ലെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നത്.. സംഭവിച്ചു കൊണ്ടിരിക്കുന്നത്..??
മാറുന്ന കാലം.. മാറുന്ന ലോകം.. മാറുന്ന നമ്മള്‍.. ഇതിനിടയില്‍ ബന്ധങ്ങളും അവയുടെ അര്‍ത്ഥവ്യാപ്തിയും കാലത്തിനും, കോലത്തിനും.. ആളുകള്‍ക്കും.. അവസരങ്ങള്‍ക്കുമൊത്തു മാറുന്നു.. അല്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി പലരും മാറ്റുന്നു.. സ്വന്തം കാര്യം കാണാന്‍ മാത്രം.. അല്ലെങ്കില്‍ കുറച്ചു നാള്‍ എഞ്ചോയ് ചെയ്യാന്‍ വേണ്ടി.. സ്വന്തം സന്തോഷത്തിനായി.. പരസ്പരം മടുക്കുമ്പോള്‍ പിരിഞു പോകാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു ഇന്നു ബന്ധങ്ങള്‍.. നാമെല്ലാം പറയുന്ന മനസ്സെന്ന സാധനം വെറും പറച്ചില്‍ മാത്രമായി മാറിയിരിക്കുന്നു..
കാലം മാറുന്നതനുസരിച്ച് ലോകത്തിന്‍ പലമാറ്റങ്ങളുമുണ്ടാകുന്നു. ചിലമാറ്റങ്ങള്‍ നല്ലതാകുമ്പോള്‍ മറ്റു പലതും തെറ്റായ മാറ്റങ്ങളാകുന്നു...തിന്മയിലേക്കാകുന്നു...ഇന്ന് മനുഷ്യ ബന്ധങ്ങള്‍ക്കും മാനുഷീക മൂല്യങ്ങള്‍ക്കും വില കല്പ്പിക്കാത്ത ലോകം. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി കുട പിടിക്കാന്‍ മാത്രമുള്ളാ ബന്ധങ്ങള്‍.. യഥാര്‍ത്ഥ ബന്ധങ്ങളും, ആത്മാര്‍ത്ഥ സ്നേഹവും ഇല്ലാതാകുന്നു. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതിനൊരു കാരണമാണ് എന്നുള്ളാത വിസ്മരിക്കാന്‍ പറ്റില്ല. വയസ്സായ മാതാപിതാക്കളെ പരിചരിക്കാതെ [പരിചരിക്കാനാകാതെ] അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന മക്കള്‍. തിരിച്ചുമാവാം...കുട്ടികളുടെ പല കാര്യങ്ങളും ശ്രദ്ധിക്കാനൊക്കാത്ത മാതാപിതാക്കള്‍...ഇവിടെ പലപ്പോഴും സാഹചര്യങ്ങളാണ് വില്ലനാകുന്നത്. ആഗ്രഹമില്ലാതല്ല, മറിച്ച് നിവൃത്തികേടുകൊണ്ടായിരിക്കാം പല സന്ദര്‍ഭങ്ങളിലും. അതുപോലെ തന്നെ friendship ലും.
ഇന്ന് എല്ലാത്തിലും മായം കലര്‍ന്നിരിക്കുന്നു. സൌഹൃദങ്ങളിലും. ആളുകള്‍ പരസ്പരം കാണുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും കുറഞ്ഞു. അതുമൂലം സ്നേഹബന്ധങ്ങളിലെ വ്യാപ്തി കുറഞ്ഞു. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ത്ഥരായി. സൌഹൃദം വെറും Hi യിലൊതുങ്ങുന്നു. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ അന്യം നിന്നുപോകുന്നു...സൌഹൃദം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു...ആത്മാര്‍ത്ഥതയും...!
No comments:
Post a Comment