widgeo.net

Tuesday, February 19, 2013

ഫ്രെന്റ്ഷിപ്പിലും മായമോ..??

ഫ്രെന്റ്ഷിപ്പിലും മായമോ..??


ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??
പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!
'FRIEND'
മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ നടക്കുന്നു.. ഒരുമിച്ചു എല്ലാ കാര്യങ്ങളും കുരുത്തക്കേടുകളും ചെയ്യുന്നു. എന്നിട്ടോ.. എന്തെങ്കിലും നിസ്സാര കാര്യത്തിന്റെ പേരു പറഞു പരസ്പരം പഴിചാരി തല്ലു കൂടി പോകുന്ന എത്രയോ ആളുകളെ നാം കാണുന്നു.. എത്രയോ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു...ഇതിനെ 'FRIENDSHIP' എന്നു വിളീക്കാമോ..??
ഇന്നീ വാക്കു സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു എക്സ്ക്യൂസ് മാത്രമായി മാറിയില്ലെ..?? ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവനെന്റെ/ഇവളെന്റെ ബെസ്റ്റ് ഫ്രെന്റാ എന്നു പറഞു രക്ഷപ്പെടാനുള്ള ഒരുപാധി.. അങ്ങനെ പറഞു രക്ഷപ്പെട്ടിട്ടുള്ള എത്ര ഫ്രണ്ട്ഷിപ്പ് ഇന്നും നിലവിലുണ്ട്..?? നിന്റെ ഫ്രന്റെന്ത്യേ എന്നു ചോദിച്ചാല്‍ എത്ര ഈസിയായിട്ട് പറയുന്നു.. ആ ഞങ്ങളു ബ്രേക് അപ് ആയി എന്നു..! ഇതും ഫ്രെന്റ്ഷിപ്പ്...!! അല്ലെ..??
ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാണുന്നു..?? ഓണ്‍ ലൈന്‍ കൂട്ടുകാര്‍.. ചാറ്റ് കൂട്ടുകാര്‍.. ഫോണ്‍ കൂട്ടുകാര്‍..ഇതൊക്കെയല്ലെ ഇന്നത്തെ കൂട്ടുകെട്ട്..?? നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളീക്കുന്നു.. എങ്കില്‍ പോലും ഇങ്ങനെ പരിചയപ്പെടുന്ന എത്ര പേരോടു നമ്മള്‍ നമ്മുടെ യഥാര്‍ത്ത കാര്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്..?? ഇതു വായിക്കുന്നവരില്‍ 80% പേര്‍ക്കെങ്കിലും ഇങ്ങനെ കൂട്ടുകാരെന്നു വിളിക്കാന്‍ അല്ലെങ്കില്‍ വിളിക്കുന്ന ഒരു പാടു പേരുണ്ടാകും.. ഒന്നു ചോദിക്കട്ടെ സഹോദരാ/ദരി...?? നിങ്ങളില്‍ എത്ര പേര്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രണ്ട് എന്നു വിളിക്കുന്നവരോട് സത്യം പറഞിട്ടുണ്ട്..? അവരെ നിങ്ങള്‍ കൂട്ടുകാരെന്നു വിളിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്തിനു അവരൊടു സത്യം പറയാന്‍ ഭയക്കണം..? നിങ്ങള്‍ക്കു പേടിയാണെങ്കില്‍.. വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്തിനു അവരെ കൂട്ടുകാര്‍ എന്നുള്ള ഓമന പേരിട്ടു വിളിച്ച് ആ മഹത്തായ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിന്റെ പവിത്രത കളയുന്നു..?? അതിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്തിന്..?? അതിനെ ഫ്രണ്ട്ഷിപ്പ് എന്നു വിളീക്കാമോ..?? ഈ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ ഓണ്‍ ലൈന്‍ ഫ്രണ്ട്ഷിപ്പ് എന്നുള്ള ഒരു സംഗതി ഉണ്ടോ..??
നമുക്കു എന്തും തുറന്നു പറയാവുന്നവരല്ലെ നമ്മുടെ കൂട്ടുകാര്‍..? നമുക്കു ഇങ്ങോട്ടു കിട്ടണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കൂ.. മറ്റുള്ളവര്‍ നമ്മളോടു ചെയ്താല്‍ നമുക്കു വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള്‍ മറ്റുള്ളവരോടു ചെയ്യാതിരിക്കൂ.. നമുക്കെന്തു കൊണ്ട് ആ രീതിയില്‍ കാര്യങ്ങളെ നോക്കി കണ്ടൂ കൂടാ..?? കൂട്ടുകാരെന്നു പറഞു തോളില്‍ കയ്യിട്ടു നടക്കുമ്പോഴും ഞാന്‍ ഇങ്ങനെയാണ് , നമ്മുടെ കൂട്ടുകാരാണ് നമ്മളെ മനസ്സിലാക്കി പെരുമാറേണ്ടത്, അവര്‍ക്കു വേണമെങ്കില്‍ അവരു ചെയ്യട്ടെ എന്നു കരുതി നടക്കുന്നവരെ നമുക്കു യഥാര്‍ത്ത കൂട്ടുകാരെന്നു വിളിക്കാമോ..??
അവന്‍ ചെയ്യട്ടെ.. അവള്‍ ചെയ്യട്ടെ.. അവന്‍ എന്ന മനസ്സിലാക്കട്ടെ.. അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നു കരുതി ഇരിക്കുന്ന വാശികള്‍..?? അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നും കരുതിയിരിക്കുന്നവരേ.. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങള്‍ ചിന്തിക്കുന്ന പോലെ തന്നെയല്ലെ നിങ്ങളുടെ കൂട്ടുകാരും ചിന്തിക്കുക.. നമ്മളെ മനസ്സിലാക്കട്ടെ... ഇങ്ങോട്ടു വരട്ടെ എന്നു ചിന്തിച്ചിരിക്കുന്നതിനു പകരം നമ്മളെന്തു കൊണ്ട് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..?? ആ രീതിയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ഏതെങ്കിലും ബന്ധം എന്നെങ്കിലും തകരുമോ..??
താല്‍ക്കാലികമായി കൂട്ടുകാരെന്നു പറയുന്നവരെ സന്തോഷിപ്പിക്കാന്‍(അതൊ ഒഴിവാക്കാനോ..??) നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാം എന്നു പറയുമ്പോഴും.. പിന്നീടു അതിനു ഒരു പാടു ന്യായീകരണങ്ങള്‍ കണ്ടെത്തുമ്പോഴും നമ്മളെപ്പോഴെങ്കിലും നമ്മുടെ കൂട്ടുകാരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കാറുണ്ടോ..?? ഞാനിങ്ങനെ പറഞാല്‍ അല്ലെങ്കില്‍ ചെയ്താല്‍ നമ്മുടെ കൂട്ടുകാര്‍ എന്തു കരുതും എന്നു ചിന്തിക്കാറൂണ്ടോ..?? അത് സാരമില്ല.. അവനല്ലെ..?? പറഞാല്‍ മനസ്സിലാകും.. അല്ലെങ്കില്‍ മനസിലാക്കിക്കൊള്ളും.. അല്ലെങ്കില്‍ പോയി പണി നോക്കട്ടെ..കുറച്ചു നാളു മിണ്ടാതിരുന്നു വീണ്ടും തിരിച്ചു വന്നു കൊള്ളും.. വരുമ്പോള്‍ വരട്ടെ എന്നു കരുതിയിരിക്കുന്നവരെ.. ഒരു ചോദ്യം.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് അത്രയല്ലെ വില കല്പ്പിക്കുന്നൊള്ളു..?? നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എന്തിനു ചെയ്യാം എന്നു പറയുന്നു..?? ഇതു തന്നെ നിങ്ങള്‍ കൂട്ടുകാരെന്നു പറയുന്നവര്‍ നിങ്ങളോടു ചെയ്താല്‍ അതു നിങ്ങള്‍ക്കെത്രമാത്രം വേദനയുളാവാക്കും.. ഒന്നു ചിന്തിച്ചാല്‍ നല്ലത്..!!
നമ്മളില്‍ എത്ര പേര്‍ നമുക്കൊപ്പം കളിച്ചു വളര്‍ന്നു പിന്നീടു ജീവിത യാത്രയില്‍ വേറിട്ടു പോയ നമ്മുടെ കളികൂട്ടുകാരെ ഓര്‍ക്കുന്നുണ്ട്..?? കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരുമിച്ചു വളര്‍ന്നവരെ ഓര്‍ക്കാറുണ്ട്..?? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു പാടു വ്യക്തികള്‍.. കുറെ നാള്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍.. അല്ലെങ്കില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളിക്കുന്നു.. അവസാനം ജോലി മാറി.. അല്ലെങ്കില്‍ താമസം മാറി കഴിയുമ്പോള്‍ കൂടിയാല്‍ കുറച്ചു നാളുകള്‍ ഇ മെയിലും ഫോണ്‍ വിളിയും ആയി കുശലാന്വേഷണങ്ങള്‍.. പിന്നെ പുതിയ ആളുകള്‍.. പുതിയ കൂട്ടുകാര്‍(അങ്ങനെ വിളക്കപ്പെടുന്ന ബന്ധങ്ങള്‍) ഇതൊക്കെയല്ലെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നത്.. സംഭവിച്ചു കൊണ്ടിരിക്കുന്നത്..??
മാറുന്ന കാലം.. മാറുന്ന ലോകം.. മാറുന്ന നമ്മള്‍.. ഇതിനിടയില്‍ ബന്ധങ്ങളും അവയുടെ അര്‍ത്ഥവ്യാപ്തിയും കാലത്തിനും, കോലത്തിനും.. ആളുകള്‍ക്കും.. അവസരങ്ങള്‍ക്കുമൊത്തു മാറുന്നു.. അല്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി പലരും മാറ്റുന്നു.. സ്വന്തം കാര്യം കാണാന്‍ മാത്രം.. അല്ലെങ്കില്‍ കുറച്ചു നാള്‍ എഞ്ചോയ് ചെയ്യാന്‍ വേണ്ടി.. സ്വന്തം സന്തോഷത്തിനായി.. പരസ്പരം മടുക്കുമ്പോള്‍ പിരിഞു പോകാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു ഇന്നു ബന്ധങ്ങള്‍.. നാമെല്ലാം പറയുന്ന മനസ്സെന്ന സാധനം വെറും പറച്ചില്‍ മാത്രമായി മാറിയിരിക്കുന്നു..
കാലം മാറുന്നതനുസരിച്ച് ലോകത്തിന്‍ പലമാറ്റങ്ങളുമുണ്ടാകുന്നു. ചിലമാറ്റങ്ങള്‍ നല്ലതാകുമ്പോള്‍ മറ്റു പലതും തെറ്റായ മാറ്റങ്ങളാകുന്നു...തിന്മയിലേക്കാകുന്നു...ഇന്ന് മനുഷ്യ ബന്ധങ്ങള്‍ക്കും മാനുഷീക മൂല്യങ്ങള്‍ക്കും വില കല്പ്പിക്കാത്ത ലോകം. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി കുട പിടിക്കാന്‍ മാത്രമുള്ളാ ബന്ധങ്ങള്‍.. യഥാര്‍ത്ഥ ബന്ധങ്ങളും, ആത്മാര്‍ത്ഥ സ്നേഹവും ഇല്ലാതാകുന്നു. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതിനൊരു കാരണമാണ് എന്നുള്ളാത വിസ്മരിക്കാന്‍ പറ്റില്ല. വയസ്സായ മാതാപിതാക്കളെ പരിചരിക്കാതെ [പരിചരിക്കാനാകാതെ] അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന മക്കള്‍. തിരിച്ചുമാവാം...കുട്ടികളുടെ പല കാര്യങ്ങളും ശ്രദ്ധിക്കാനൊക്കാത്ത മാതാപിതാക്കള്‍...ഇവിടെ പലപ്പോഴും സാഹചര്യങ്ങളാണ് വില്ലനാകുന്നത്. ആഗ്രഹമില്ലാതല്ല, മറിച്ച് നിവൃത്തികേടുകൊണ്ടായിരിക്കാം പല സന്ദര്‍ഭങ്ങളിലും. അതുപോലെ തന്നെ friendship ലും.
ഇന്ന് എല്ലാത്തിലും മായം കലര്‍ന്നിരിക്കുന്നു. സൌഹൃദങ്ങളിലും. ആളുകള്‍ പരസ്പരം കാണുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും കുറഞ്ഞു. അതുമൂലം സ്നേഹബന്ധങ്ങളിലെ വ്യാപ്തി കുറഞ്ഞു. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ത്ഥരായി. സൌഹൃദം വെറും Hi യിലൊതുങ്ങുന്നു. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ അന്യം നിന്നുപോകുന്നു...സൌഹൃദം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു...ആത്മാര്‍ത്ഥതയും...!

Tuesday, February 5, 2013

എങ്ങനെ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ്സ് കൂട്ടാം?

Samsung-NP-N100S-E01IN.jpg
ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിനേക്കാളും ഇപ്പോള്‍ മിക്കവരുടേയും കയ്യിലുണ്ടാകുക ലാപ്‌ടോപ് ആണ്. ലാപ്‌ടോപ് നിത്യേന ഉപയോഗിക്കുന്നവരും ആഴ്ചയിലൊരിക്കലും മറ്റും ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തില്‍ കാണും. ഡെസ്‌ക്ടോപിനേക്കാളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കമ്പ്യൂട്ടിംഗ് ഉപകരണമാണ് ലാപ്‌ടോപ്. പൊടികളും മറ്റും കയറാതെ വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി ഇതിലെ ഘടകങ്ങളുടെ പരിചരണം കൂടിയുണ്ടായാലേ ലാപ്‌ടോപിന് അയുസ്സ് കൂടുകയുള്ളൂ.
ലാപ്‌ടോപിലെ ഒരു സുപ്രധാന ഘടകമാണ് അതിലെ ബാറ്ററി. പലപ്പോഴും ലാപ്‌ടോപ് വാങ്ങി അധികം കഴിയും മുമ്പേ ബാറ്ററി കേടുവരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. അതിന്റെ ഉപയോഗത്തില്‍ നമ്മള്‍ ശ്രദ്ധക്കുറവ് കാണിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബാറ്ററിയുടെ ആയുസ്സ് കൂട്ടാന്‍ സഹായിക്കുന്ന ചില ലളിതമാര്‍ഗ്ഗങ്ങള്‍ ഇതാ:
·         നെറ്റ്‌വര്‍ക്കോ, ഇന്റര്‍നെറ്റോ ഉപയോഗിക്കാത്ത സമയങ്ങളില്‍ ലാപ്‌ടോപില്‍ വയര്‍ലസ് കാര്‍ഡുകളോ കണക്റ്ററുകളോ ആവശ്യമില്ല. അവ സ്വിച്ച് ഓഫ് ചെയ്യുക.

·         ശബ്ദം ആവശ്യമില്ലാത്ത സമയത്ത് വോള്യം ലെവല്‍ മ്യൂട്ട് ഓപ്ഷനില്‍ ഇടുക

·         ഡിസ്‌പ്ലെയുടെ ബ്രൈറ്റ്‌നസ് എപ്പോഴും കുറച്ച് വെച്ച് ഉപയോഗിക്കുക. ഇത് കണ്ണിനും നല്ലതാണ്.

·         ബ്ലൂടൂത്ത് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.

·         മള്‍ട്ടി ടാസ്‌കിംഗ് കഴിവതും പിന്തുടരരുത്. പിസിയുടെ ആയാസം കൂടുന്നതാണ് ബാറ്ററി വേഗം തീരുന്നതിന് കാരണം. ഒരു ജോലിക്കിടയില്‍ ആവശ്യമില്ലാത്ത മറ്റ് വിന്‍ഡോകളും ആപ്ലിക്കേഷനുകളും തുറന്നിടുന്നത് മൂലം സിസ്റ്റത്തിന് കൂടുതല്‍ ആയാസത്തോടെ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ധാരാളം മെമ്മറിയുള്ള ലാപ്‌ടോപ് ആണെങ്കില്‍ ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ തുറന്നുവെക്കുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല.

·         ഹാര്‍ഡ് ഡ്രൈവ് മെമ്മറിയേക്കാള്‍ വെര്‍ച്വല്‍ മെമ്മറി പരമാവധി ഉപയോഗപ്പെടുത്തുക

·         റാം അഥവാ റാന്റം ആക്‌സസ് മെമ്മറി അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. ഒരു കത്ത് ടൈപ്പ് ചെയ്യുകയാണ് ആവശ്യമെങ്കില്‍ പ്രോസസിംഗ് ഏറെയുള്ളതും റാം ഏറെ ഉപയോഗിക്കുന്നതുമായ മൈക്രോസോഫ്റ്റ് വേര്‍ഡിന് പകരം ഒരു സാധാരണ ടെക്സ്റ്റ് എഡിറ്റിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക.

·         ഗെയിമുകള്‍, സിനിമകള്‍ എന്നിവ സ്ഥിരമായി കാണുന്നതും ലാപ്‌ടോപ് ബാറ്ററിയ്ക്ക് നല്ലതല്ല. കാരണം ഗ്രാഫിക്‌സ് ഏറെ ഉപയോഗിക്കുന്നവയാണിവ.

·         അമിത താപം അപകടം. അധികം ചൂടുള്ള പ്രദേശങ്ങളില്‍ വെച്ച് ചാര്‍ജ്ജിംഗ് ചെയ്യരുത്. കഴിയുന്നതും മുറികള്‍ക്കുള്ളില്‍ വെച്ച് ചാര്‍ജ്ജിംഗ് നടത്തുക.

·         ബാറ്ററി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സിസ്റ്റത്തിലെ പവര്‍ മാനേജ്‌മെന്റ് സെറ്റിംഗ്‌സ് സഹായിക്കും. എനര്‍ജി സേവര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്.

·         കുറച്ച് നേരത്തേക്ക് സിസ്റ്റം ഉപയോഗിക്കാന്‍ പദ്ധതിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍, ഹൈബര്‍നേറ്റ് എന്നിവയേതെങ്കിലും തെരഞ്ഞെടുക്കുക. സ്റ്റാന്‍ഡ്‌ബൈ ഓപ്ഷനിലും ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞുവരാറുണ്ട്.

·         ബാറ്ററി ഇടയ്ക്കിടെ വൃത്തിയാക്കുക. പൊടികളും അഴുക്കുകളും കളയുക.

·         സിഡി, ഡിവിഡി എന്നിവയുടെ ഉപയോഗം കുറക്കുക. ഓപ്റ്റിക്കല്‍ ഡ്രൈവുകള്‍ ധാരാളം ബാറ്ററി ഊര്‍ജ്ജം ഉപയോഗിക്കും.

·         എംഎസ് വേര്‍ഡ്, എക്‌സല്‍ എന്നിവയുടെ ഓട്ടോസേവ് സൗകര്യം ടേണ്‍ ഓഫ് ചെയ്തിടുക. ഇടയ്ക്കിടെ സേവ് ചെയ്യുന്നത് ഹാര്‍ഡ് ഡ്രൈവിന്റെ ജോലിഭാരം ഉയര്‍ത്തും.

·         പോര്‍ട്ടുകള്‍ ടേണ്‍ ഓഫ് ചെയ്തിടുക. യുഎസ്ബി, എതര്‍നെറ്റ്, വിജിഎ, വയര്‍ലസ് പോര്‍ട്ടുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഡിസേബിള്‍ ചെയ്തു വെക്കുക. ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

·         ഊര്‍ജ്ജ സംരക്ഷണ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈലുകള്‍ തയ്യാറാക്കുക. ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങള്‍ ലാപ്‌ടോപ് ഉപയോഗിക്കാറുള്ളതെങ്കില്‍ അതിനനുസരിച്ച്, ഔട്ട്‌ഡോര്‍, കോഫിഷോപ്പ്, ഓഫീസ് എന്നിങ്ങനെ പ്രൊഫൈലുകള്‍ തയ്യാറാക്കാം. സ്റ്റാര്‍ട്ട് ബട്ടണില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ തെരഞ്ഞെടുത്ത് അതില്‍ പെര്‍ഫോമന്‍സ് ആന്റ് മെയിനന്റനന്‍സ് ക്ലിക് ചെയ്ത് സിസ്റ്റം ഓപ്ഷന്‍ ക്ലിക് ചെയ്തുള്ള രീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയില്‍ ഹാര്‍ഡ്‌വെയര്‍ പ്രൊഫൈല്‍ തയ്യാറാക്കുക. വിന്‍ഡോസ് എക്‌സിപിയില്‍ മാത്രമേ മൈക്രോസോഫ്റ്റ് ഈ സൗകര്യം നല്‍കുന്നുള്ളൂ.

·         ലാപ്‌ടോപ് എളുപ്പം ചൂടാകുന്ന പ്രതലത്തില്‍ വെക്കാതിരിക്കുക. തലയണ, പുതപ്പ് തുടങ്ങിയ മൃദുലമായ വസ്തുക്കള്‍ ചൂട് ഉയര്‍ത്തും.

·         ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ ഉള്ള ലാപ്‌ടോപുകള്‍ വെള്ള നിറമുള്ള ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതാണ്. കറുപ്പ് ചിത്രങ്ങള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജമേ ആവശ്യമുള്ളൂ.

·         ഉപയോഗിക്കാത്ത നേരത്തും ഇന്റര്‍നെറ്റ് ബ്രൗസര്‍ ഓപണ്‍ ചെയ്ത് വെക്കരുത്. കാരണം ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെക്കന്റിലും ഇത് അപ്‌ഡേറ്റ് ആകുന്നുണ്ട്.

·         പെന്‍ഡ്രൈവ്, ഡിവിഡി പോലുള്ള എക്‌സ്‌റ്റേണല്‍ ഡിവൈസുകള്‍ ഉപയോഗിക്കാത്ത സമയത്ത് ഇജക്റ്റ് ചെയ്‌തെടുക്കുക.

Thursday, January 31, 2013

മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ....

മൊബൈ ഫോ ഉപയോഗിക്കുന്ന എല്ലാവരുടെയും പേടിസ്വപ്നമാണ് വെള്ളം. ചിലപ്പോ മഴയത്തോ, ചിലപ്പോ വസ്ത്രം അലക്കുമ്പോഴോ, ചിലപ്പോ കുട്ടിക എടുത്ത് കളിച്ചോ, ചിലപ്പോ കുനിയുമ്പോ പോക്കറ്റി നിന്നോ, ചിലപ്പോ നമ്മുടെ അശ്രദ്ധകൊണ്ടോ ഒക്കെ ഒരിക്കലെങ്കിലും മൊബൈ ഫോ വെള്ളത്തി വീഴാത്ത ഒരാളും ഇവിടെ കാണില്ല. എന്നാ വെള്ളത്തേക്കാ നമ്മുടെ അശ്രദ്ധയും, ഒരു പരിധി വരെ അജ്ഞതയുമാണ് വെള്ളത്തി വീണ മൊബൈ ഫോ തകരാറിലാകുന്നതിന് പ്രധാന കാരണം. അല്പം പ്രഥമശുശ്രൂഷ അറിയുമെങ്കി തീച്ചയായും നിങ്ങക്ക് വെള്ളത്തി വീണ മൊബൈ ഫോണിന്റെ ജീവ രക്ഷിക്ക സാധിക്കും.
Save-a-Cell-Phone-Dropped-in-Water-300x300.jpg
ആദ്യമായി പറയട്ടെ, വെള്ളത്തി വീണാ അലിഞ്ഞു പോകുന്നതോ, ദ്രവിക്കുന്നതോ ആയ ഒരു ഭാഗവും ഫോണി ഇല്ല. മറിച്ച് വളരെ വിവിധ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന കാലുകക്കിടയി വെള്ളം നിന്ന് വൈദ്യുതി കടന്ന് പോകുമ്പോ ഷോട്ട്സക്യൂട്ട് ആകുന്നതാണ് കൂടുതലായും മൊബൈ ഫോണിനെ തകരാറിലാക്കുന്നത്. എന്നാ വെള്ളം കടന്നു ചെന്നാ ഡിസ്പ്ലേയി മങ്ങ ബാധിക്കുവാ സാധ്യത ഉണ്ടെന്നുള്ളത് സത്യമാണ്. അതായത് നനവ് പൂണ്ണമായി ഒഴിവാക്കാ സാധിക്കുമെങ്കി നിങ്ങളൂടെ ഫോണിന് മിക്കവാറും സന്ദഭങ്ങളി ഒരു തകരാറും സംഭവിക്കില്ല. ഇതിനായി എന്തെല്ലാം കാര്യങ്ങ ചെയ്യണമെന്ന് നമുക്ക് നോക്കാം. ഇത് മൊബൈ ഫോണി മാത്രമല്ല, ക്യാമറ, mp3 പ്ലേയ, ടാബ്ലെറ്റ് എന്നിവയുടെ എല്ലാം കാര്യത്തി ഉപയോഗിക്കാവുന്നതാണ്.
1.       വെള്ളത്തി വീണ ഫോ ഓഫ് ചെയ്യുകയും ബാറ്ററി നീക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രഥമ ശുശ്രൂഷയുടെ ആദ്യ ഘട്ടം. കാരണം ഫോ ഓഫ് ആണെങ്കി പോലും ബാറ്ററി ഉണ്ടെങ്കി പല ഭാഗത്തും വൈദ്യുതിപ്രവാഹം ഉണ്ടാകാ സാധ്യതയുണ്ട്. ഇത് ഷോട്ട് സക്യൂട്ടിന് കാരണമായേക്കാം. ഇത് എല്ലാവരും ചെയ്യുമെങ്കിലും, അല്പസമയം കഴിയുമ്പോഴേക്കും നമ്മുടെ ഫോണിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാനുള്ള ജിജ്ഞാസ കാരണം നമ്മ ഒന്ന് പരിശോധിക്കാ ശ്രമിക്കും. 3 ദിവസത്തേക്ക് ഈ ആകാംക്ഷ മറികടക്കാ കഴിയുമെങ്കി നിങ്ങ ആദ്യ ഘട്ടം വിജയകരമായി പൂത്തിയാക്കി എന്നു കരുതാം.
2.        അടുത്തതായി ഫോണിന്റെ നിങ്ങക്ക് ഊരിയെടുക്കാ കഴിയുന്ന എല്ലാ ഭാഗങ്ങളും സിം കാഡും, മെമ്മറി കാഡും മറ്റ് ബോഡി ഭാഗങ്ങളും ഊരി സൂക്ഷിച്ച് വയ്ക്കുക. ഇനി ഫോ കേടായാ തന്നെയും സിം കാഡിലെയും, മെമ്മറി കാഡിലെയും വിവരങ്ങ എങ്കിലും സംരക്ഷിക്കാ ഇത് സഹായിക്കും.
3.        അടുത്ത ഘട്ടം തീത്തും നിങ്ങളുടെ ഫോണിന്റെ അവസ്ഥയെ അനുസരിച്ചാണ്. നിങ്ങളുടെ ഫോ ഉപ്പുവെള്ളത്തിലോ, ചെളിവെള്ളത്തിലോ, സാമ്പാറിലോ, പായസത്തിലോ ഇനി മറ്റ് എന്തെങ്കിലും തരത്തി രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ള ലായനികളിലോ ആണ് വീണതെങ്കില്ലപോലെ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത്തരം രാസപദാഥങ്ങളുടെ സാന്നിധ്യം പൂണ്ണമായും ഇല്ലാതാക്കാ ശ്രദ്ധിക്കണം, ഫോണിന്റെ പുറത്തുനിന്നല്ല, അകത്തുനിന്നും ഇവ നീക്ക് ചെയ്യണം. കാരണം ഇവയുടെ സാന്നിധ്യം ഫോണിലെ ലോഹഭാഗങ്ങ പെട്ടെന്ന് ദ്രവിക്കുന്നതിനും, അതുവഴി ഇപ്പോ തകരാ ഒന്നും സംഭവിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് ഇത് തീത്തും ഉപയോഗശൂന്യമാകുന്നതിനും കാരണമാകും.
4.        അടുത്തതായി ഫോണിന്റെ ഉള്ളി കടന്ന വെള്ളത്തിനെ പെട്ടെന്ന് നീരാവീകരിച്ച് പുറത്തു കളയുക എന്നുള്ളതാണ്.അതിനായി വേണെമെങ്കി അല്പം ആക്കഹോ(മദ്യം), ബോഡി സ്പ്രേ എന്നിവ ഉള്ളിലേക്ക് ഒഴിക്കാവുന്നതാണ്. ഇത് വെള്ളം പെട്ടെന്ന് ബാഷ്പീകരിക്കുന്നതിന് സഹായിക്കും. എന്നാ വളരെ കുറച്ച് വെള്ളമേ നനഞ്ഞിട്ടുള്ളു എങ്കി ഇതിന്റെ ആവശ്യമില്ല.
5.        അടുത്തതായി ഫോ വെയിലത്ത് വയ്ക്കാവുന്നതാണ്. എന്നാ ഇത് യുക്തിസഹമായി ചെയ്യേണ്ടതാണ്. അമിതമായ വെയിക്കുന്നത് ഡിസ്പ്ലേ തകരാറിലാകുന്നതിന് കാരണമായേക്കാം. അതിനാ ഒരു തുണി വിരിച്ച് അതി ഡിസ്പ്ലേയി നേരിട്ട് വെയിലടിക്കാത്ത രീതിയി വയ്ക്കാ ശ്രദ്ധിക്കുക.
6.      wet-cellphone-fix.jpg

6.        വെയി ഇല്ലാത്ത സമയമാണെങ്കി ശക്തിയായ വായു പ്രവാഹിപ്പിക്കുന്നത് വഴിയും ഉള്ളിലെ വെള്ളം ബാഷ്പീകരിക്കുന്നത് ത്വരിതപ്പെടുത്താവുന്നതാണ്. ഇതി ഫാനിന്റേയോ, വാക്വം ക്ലീനറിന്റെയോ, എയ കമ്പ്രസ്സറിന്റേയോ സഹായം തേടാവുന്നതാണ്. എന്നാ ഹീറ്റ(ഹെയ ഡ്രൈയ) ഉപയോഗിക്കുന്നത് ഫോ അമിതമായി ചൂടാകുന്നതിന് കാരണമാകും. ഓക്കുക ഒന്നോ രണ്ടോ മിനിറ്റ് വായു പ്രവാഹം ഉണ്ടായി എന്നു കരുതി ഒരിക്കലും അതിലെ ജലാംശം പൂണ്ണമായും പോകില്ല എന്ന് തിരിച്ചറിയുക. വെള്ളം അതേരൂപത്തി അല്ലാതെ പൊടിപടലങ്ങ നനഞ്ഞ് ഇരുന്നാലും ഷോട്ട് സക്യൂട്ട് ഉണ്ടാകാവുന്നതാണ്.
7.        അടുത്തതായി ഫോ ഉണങ്ങിയ അരിയോ, സിലിക്ക പാക്കറ്റുകളോ ഉള്ള പാത്രത്തി ഒരു ദിവസത്തേക്ക് അടച്ച് വയ്ക്കുക. ഇവ രണ്ടിനും ജലാംശം വലിച്ചെടുക്കാ നല്ല കഴിവുണ്ട്. അതുപോലെ തന്നെ അരി എടുക്കുമ്പോ ഒരു തുണികൊണ്ട് തുടച്ച് അതിലെ പൊടി നീക്കം ചെയ്യുന്നത് വളരെ നന്നായിരിക്കും.
8.        ഇത്രയും കഴിഞ്ഞാ നമ്മുടെ ഫോണിന്റെ അവസ്ഥ നമുക്ക് പരിശോധിക്കാവുന്നതാണ്. സിം, മെമ്മറി കാഡ് എന്നിവ ഇടാതെ ബാറ്ററി ഇട്ട് ശ്രദ്ധയോടെ ഫോ ചെയ്യുക. ഫോ അമിതമായി ചൂടാവുകയോ, LED, ഡിസ്പ്ലേ എന്നിവയുടെ പ്രകാശത്തി എന്തെങ്കിലും വ്യതിയാനമോ ഉണ്ടെങ്കി ഉടനെ തന്നെ ഓഫ് ചെയ്യുകയും, വീണ്ടും ഉണക്കുകയും ചെയ്യുക.
പുതുതലമുറ ഫോണുക മിക്കവാറും വെള്ളം നനഞ്ഞാ നിറം മാറുന്നതരം വാട്ട സ്റ്റിക്കറുമായാണ് വരുന്നത്. അതിനാ നിങ്ങളുടെ ഫോ വെള്ളത്തി വീഴുന്ന സമയത്തു തന്നെ അതിന്റെ വാറണ്ടി മിക്കവാറും നഷ്ടപെട്ടു കാണും. അതിനാ നിങ്ങക്ക് എറ്റവും സുരക്ഷിതമായ മാഗ്ഗം ഈ പറഞ്ഞ പ്രഥമശുശ്രൂഷകകുക എന്നുള്ളതാണ്. അതുപോലെ തന്നെ ഈ പറഞ്ഞ എല്ലാം ചെയ്ത് നിങ്ങളുടെ ഫോണിന്റെ യഥാത്ഥ അവസ്ത അറിഞ്ഞതിനു ശേഷം മാത്രം ആവശ്യമെങ്കിവീസിനു നകുക. വെള്ളം വീണു എന്നു പറഞ്ഞു വരുന്ന ഫോ ഉടമകളോട് ഒരു കുഴപ്പവും ഇല്ലാത്ത ഭാഗങ്ങ കേടായെന്നും അതു മാറ്റിവച്ചെന്നും പറഞ്ഞ് അനാവശ്യമായി പണമീടാക്കുന്ന ദുഷ് പ്രവണത ഒരു ചെറിയ ശതമാനം സവീസ് സെന്ററുകളിലെങ്കിലും കണ്ടുവരുന്നുണ്ട

Sunday, January 13, 2013

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android


ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android


ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോഅവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞുഎന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏപികെഫയൽ ഫോർമാറ്റിലുള്ളതാണ്(ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്സന്നിവേശിപ്പിച്ച്(ട്രൂറ്റൈപ്പ്ടിടിഎഫ്ഓപ്പൺടൈപ്പ് ടിഎഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏപികെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏപികെഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുകസെറ്റിങ്ങ്സ് ആപ്ലിക്കേഷൻസ് >അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)
ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്(പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാംഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.
പടി 1:
താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്ഡികാർഡിലേക്ക് മാറ്റിയാലും മതിയാകും.)
കൗമദി
പടി 2:
ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.
ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും


പടി 3:
ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുകഇതിനായിസെറ്റിങ്ങ്സ് ഡിസ്പ്ലൈ ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.
പടി 4:
ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും.‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്.ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെനൽകുക.
പടി 5:
ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുകഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.
 
ഫോണ്ടുകൾ നീക്കം ചെയ്യാൻ: :
സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്
ഇതിനായി സെറ്റിങ്ങ്സ് ആപ്ലിക്കേഷൻ മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.
പ്രശ്നങ്ങൾ :
ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ലഅതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.
പിൻകുറിപ്പ് :
  1. ആൻഡ്രോയ്ഡ് 2.2 (ഫ്രോയോഅധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കുംഅവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.
  2. മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്കാരണംമലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോഅക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു.  ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
    അക്ഷറിനേക്കാളും  മലയാളം കാണാൻ ഭംഗി കൗമദിയിലാണ്