എന്‍റെ
ഏറ്റവും അടുത്ത ചങ്ങാതി എന്ന് വിശേഷിപ്പിക്കാന്‍ മറ്റാരെക്കാളും യോഗ്യത
ഇവള്‍ക്ക് ഉണ്ട്, കാരണം എന്‍റെ കൂടെ എന്നും ഉണ്ടായിരുന്നു,വളരെ നല്ല
കൂട്ടുകാരി..ഏതു സമയത്തും ഏതു സാഹചര്യത്തിലും, എന്‍റെ സന്തോഷത്തിലും
സങ്കടത്തിലും ഒക്കെ എന്നോടൊപ്പം നിന്നു.. എന്നെ ഒരിക്കലും തനിച്ചാക്കിയാതെ
ഇല്ല, ഇവളുടെ കൂട്ട് എന്നെ ഇന്നും പതറാതെ തളരാതെ നില്ക്കാന്‍ എന്നെ
അഭ്യസിപ്പിച്ചു.
വളരെ ചെറുതിലെ അച്ഛനെ നഷ്ടപെട്ട എനിക്ക് ഏറ്റവും അടുത്ത ചങ്ങാതി... ,,അമ്മ മറ്റൊരു വിവാഹം കഴിഞ്ഞു എന്നെ തനിച്ചക്കിയപ്പോളും, ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിച്ചു ഇരുളിനെ നോക്കി ഇരുന്നപ്പോളും എന്‍റെ കൂടെ തന്നെ. രാത്രികളില്‍ എനിക്ക് കൂട്ട് വന്നു, എന്നെ തനിയെ ആക്കാതിരിക്കാന്‍. എന്‍റെ തലയിണകള്‍ പോലും ആസ്വദിച്ചു അവള്‍ക്കു എന്നോടുള്ള സ്നേഹം.....,
സ്കൂളില്‍ പോകാന്‍ പോലും സമയം കിട്ടാതെ ജോലിതിരക്കില്‍ ആകുമ്പോളും ,വിശപ്പ് അകറ്റാന്‍ ഭക്ഷണം ഇല്ലാതെ അമ്മന്മാരുടെ മക്കളുടെ പാത്രത്തിലെ കൊതിയൂറുന്ന ഭക്ഷണ വസ്തുക്കളുടെ മണം സഹിക്കാനാവാതെ ഇരുന്നപ്പോളും, മൂത്ത അമ്മാവന്മാരുടെ മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും എന്നെ ശിക്ഷിക്കുംപോളും, കാലക്രമേണ ആ ശിക്ഷണങ്ങള്‍ കൂടി വന്നപ്പോളും, ഇവളായിരുന്നു എനിക്ക് തുണ.. നല്ല ഡ്രസ്സ് ഇല്ലാത്തതിനാല്‍ സ്കൂളിലെ കൂട്ടുകാരുടെ അവഗണനയിലും ഇവള്‍ എന്‍റെ ഒപ്പമുണ്ടായി..മനസ് വിങ്ങി തളര്‍ന്നപ്പോള്‍ എന്‍റെ തല ചായ്ക്കാന്‍ ഒരിടമില്ലതിരുന്നപ്പോള്‍ സ്വന്തം തോളിലേക്ക് എന്നെ ചേര്‍ത്ത് കിടത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..
ഇളയ അമ്മാവന് ജോലി ആയപ്പോള്‍ എനിക്ക് നല്ല ഉടുപ്പുകള്‍ വാങ്ങി തന്നപ്പോള്‍ ആ അമ്മാവന്‍റെ ഭാര്യ, മക്കള്‍ ഒക്കെ എന്നെ കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോളും എന്‍റെ ആ സന്തോഷം കണ്ടും എന്‍റെ കൂടെ തന്നെ നിന്നു. ..
കാലങ്ങള്‍ കുറെ കഴിഞ്ഞിട്ടും എന്നെ തനിച്ചാക്കിയില്ല...
എന്‍റെ വിവാഹ സമയത്തും പിന്നീടുള്ള ജീവിത സന്തോഷങ്ങളിലും എല്ലാറ്റിനും കൂടെ നിന്നു.
പിന്നീടും ജീവിതത്തിന്റെ കറുത്ത മുഖങ്ങള്‍ കണ്ടു ദിശയറിയാതെ പകച്ചു നിന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു നടന്നു. ജീവിത ഭാരങ്ങളുടെ ആവര്‍ത്തന വിരസത എനിക്കെന്നും താങ്ങാന്‍ ഉള്ള മനസ് തന്നതും ഇവള്‍ തന്നെ. ഒരിടത്തും തളര്‍ന്നു പോകാതെ എന്നെ താങ്ങി നിര്‍ത്തി. .... .
എന്‍റെ നേരെ മുഖം തിരിച്ചവരുടെ നേരെ നിവര്‍ന്നു നില്‍കാന്‍ പിന്നീടെനിക്ക് പ്രചോദനം ആയതും എന്‍റെ കൂട്ടുകാരി ആയിരുന്നു. ..ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ ഞാന്‍ ആക്കിയ ആ നല്ല കൂട്ടുകാരിയെ കൈവിടാന്‍ എനിക്ക് ഇന്നും കഴിയുന്നില്ല...ഇത്ര നല്ല കൂട്ടുകാരിയെ ഇനി എവിടെ നിന്നു കിട്ടും? ആര്‍ക്കും ആവില്ല ഇതേ പോലെ സ്നേഹിക്കാന്‍.. ആ കൂട്ടുകാരി ഇന്നും എന്നോടൊപ്പം ഉണ്ട്.അവള്‍ എന്നെ ഉപേഷിച്ച് പോയാല്‍ എനിക്ക് അത് താങ്ങാന്‍ ആവില്ല, പോകില്ല എന്നെ ഉപേഷിച്ച്, പോകാന്‍ ആവില്ല ഒരിക്കലും അവള്‍ക്കു ..

No comments:
Post a Comment