ജന്മ സുകൃതം എന്ന് കരുതി കിട്ടുന്ന സുഹൃത്തുക്കള്‍ ,
പക്ഷെ നമ്മള്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത തരത്തില്‍ അവര്‍ നമ്മളെ ക്രൂരമ്പ് കൊണ്ട് മൂടും,
നമ്മുടെ മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യത്തിന് വേണ്ടി അവര്‍ നമ്മളെ കുറ്റം പറയും ,
എന്ത് " സുഖം ആണോ "എന്ന് ചോദിക്കുന്നത് അവരുടെ മുന്‍പില്‍ മഹാ പാതകം ആകും .
സത്യത്തില്‍ അത് ഒരു മഹാ പാതകം ആണോ !!!!
നമ്മള്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് നമ്മളെ വേദനിപ്പിക്കാന്‍ വേണ്ടി ആണോ ?
പക്ഷെ അറിയില്ല ചില സമയങ്ങളില്‍ എന്തോ വല്ലാതെ ഒറ്റപ്പെടുത്തുകയാണോ എന്ന് വരെ തോന്നി പോകുന്നു .
കാരണം മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റം പറയുക എന്നതു ഒരു ശരി ആയ പ്രവണത അല്ല .
ഇപ്പോള്‍ ഉള്ള പല സൌഹൃദങ്ങളും ഒരു നാമമാത്രം ആയി കൊണ്ട് ഇരിക്കുകയാണെന്ന് വരെ തോന്നി പോകുന്നു .
പലപ്പോഴും നല്ല
സുഹൃത്തുക്കള്‍ എന്ന് കരുതി നമ്മള്‍ കൊണ്ട് നടക്കുന്നവര്‍ , നമ്മളെ
കൂടുതലും കുറ്റപെടുത്താന്‍ മാത്രമേ ശ്രമിക്കു എന്ന് വരെ തോന്നി
പോകുന്നു .
അറിഞ്ഞു കൊണ്ട് ഒരു ആളെയും ആരും വേദനിപ്പിക്കാന്‍ ശ്രമിക്കില്ല .
അയാള്‍ മറ്റേ ആള്‍ക്ക് എന്തെങ്കിലും ദ്രോഹങ്ങള്‍ ചെയ്തില്ലെങ്കില്‍,
അങ്ങനെ ചെയ്യുവാന്‍ അയാള്‍ക്ക് തോന്നില്ല എന്നാണ് എന്റെ വിശ്വാസം .
പക്ഷെ ഇപ്പോള്‍ ഉള്ള അവസ്ഥ
അനുസരിച്ച് എനിക്ക് മനസ്സിലായി അതൊന്നും ഒരു കാര്യമേ അല്ല എന്ന്
ഒന്നും നോക്കാതെ എന്തെകിലും ഒക്കെ പറഞ്ഞു മനുഷ്യനെ വേദനിപ്പിക്കുക
എന്നത് ഒരു ഹോബി ആയി മാറിയിരിക്കുന്നു ചിലര്‍ക്ക് .
മനുഷ്യന്ടെ
മുഖത്ത് അടിക്കുന്നത് പോലെ ഒക്കെ സംസാരിച്ചിട്ടു അന്നേരത്തെ ദേഷ്യത്തിന്
പറഞ്ഞതെന്ന് വരെ പറയുന്ന ആളുകളെ ആണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് .
എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് അവര്‍ക്ക് തന്നെ
അറിയില്ല , പക്ഷെ അത് കിട്ടുന്നവന് വല്ലാത്ത വേദനയാണ് അത് സമ്മാനിക്കുക
എന്ന് ഈ പറയുന്നവര്‍ ഓര്‍ക്കുന്നില്ല . കൈ വിട്ട ആയുധവും വാ വിട്ട
വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നുള്ള കാര്യം കൂടെ ഈ പറയുന്ന
ആളുകള്‍ ഓര്‍ക്കാത്തതില്‍ ആണ് വിഷമം . മനുഷ്യന്‍ ഒരിക്കലും
വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ച് സ്വയം കല്പന നടത്തും, എന്നിട്ട് അതിനെ
കുറിച്ച് പറഞ്ഞു വഴക്കിടുന്നതും ഒരു സന്തോഷം. ചിലര്‍ക്ക് എന്തോ എല്ലാം
കൊണ്ടും ഒരു വല്ലാത്ത സ്ഥിതി ആണ് ജീവിതം പോകുന്നത് .......
എന്റെ മനസ്സില്‍ തോന്നിയത് അത് എന്തോ കുത്തി കുറിച്ചു . എനിക്ക് ഇതു കൊണ്ട് ആരെയും വേദനിപ്പിക്കണം എന്നില്ല .
No comments:
Post a Comment