widgeo.net

Tuesday, October 16, 2012


കള്ള നോട്ടം കൊണ്ടും കാമ കണ്ണ് കൊണ്ടും നോക്കാന്‍

 ഉള്ള ലാവണ്യ വസ്തുവല്ല സ്ത്രീ..സൂര്യന്‍ പ്രഭ ചൊരിയും 

മുന്‍പ് എഴുന്നേറ്റ് പകലിനെയും രാത്രിയും ഊട്ടി 

ഉറക്കുന്നവള്‍  അവള്‍ അമ്മയാണ് സഹോദരിയാണ്..

ഭാരിയാണ്. സ്നേഹത്തിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ

 സുന്ദരീ പുഷ്പമാണ്......

Sunday, October 7, 2012

കൂട്ടുകാരന്‍............

എന്‍റെ ചങ്ങാതി

ന്‍റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന് വിശേഷിപ്പിക്കാന്‍ മറ്റാരെക്കാളും യോഗ്യത ഇവള്‍ക്ക് ഉണ്ട്, കാരണം എന്‍റെ കൂടെ എന്നും ഉണ്ടായിരുന്നു,വളരെ നല്ല കൂട്ടുകാരി..ഏതു സമയത്തും ഏതു സാഹചര്യത്തിലും, എന്‍റെ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ എന്നോടൊപ്പം നിന്നു.. എന്നെ ഒരിക്കലും തനിച്ചാക്കിയാതെ ഇല്ല, ഇവളുടെ കൂട്ട് എന്നെ ഇന്നും പതറാതെ തളരാതെ നില്ക്കാന്‍ എന്നെ അഭ്യസിപ്പിച്ചു.
വളരെ ചെറുതിലെ അച്ഛനെ നഷ്ടപെട്ട എനിക്ക് ഏറ്റവും അടുത്ത ചങ്ങാതി... ,,അമ്മ മറ്റൊരു വിവാഹം കഴിഞ്ഞു എന്നെ തനിച്ചക്കിയപ്പോളും, ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിച്ചു ഇരുളിനെ നോക്കി ഇരുന്നപ്പോളും എന്‍റെ കൂടെ തന്നെ. രാത്രികളില്‍ എനിക്ക് കൂട്ട് വന്നു, എന്നെ തനിയെ ആക്കാതിരിക്കാന്‍. എന്‍റെ തലയിണകള്‍ പോലും ആസ്വദിച്ചു അവള്‍ക്കു എന്നോടുള്ള സ്നേഹം.....,
സ്കൂളില്‍ പോകാന്‍ പോലും സമയം കിട്ടാതെ ജോലിതിരക്കില്‍ ആകുമ്പോളും ,വിശപ്പ്‌ അകറ്റാന്‍ ഭക്ഷണം ഇല്ലാതെ അമ്മന്മാരുടെ മക്കളുടെ പാത്രത്തിലെ കൊതിയൂറുന്ന ഭക്ഷണ വസ്തുക്കളുടെ മണം സഹിക്കാനാവാതെ ഇരുന്നപ്പോളും, മൂത്ത അമ്മാവന്മാരുടെ മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും എന്നെ ശിക്ഷിക്കുംപോളും, കാലക്രമേണ ആ ശിക്ഷണങ്ങള്‍ കൂടി വന്നപ്പോളും, ഇവളായിരുന്നു എനിക്ക് തുണ.. നല്ല ഡ്രസ്സ്‌ ഇല്ലാത്തതിനാല്‍ സ്കൂളിലെ കൂട്ടുകാരുടെ അവഗണനയിലും ഇവള്‍ എന്‍റെ ഒപ്പമുണ്ടായി..മനസ് വിങ്ങി തളര്‍ന്നപ്പോള്‍ എന്‍റെ തല ചായ്ക്കാന്‍ ഒരിടമില്ലതിരുന്നപ്പോള്‍ സ്വന്തം തോളിലേക്ക് എന്നെ ചേര്‍ത്ത് കിടത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

ഇളയ അമ്മാവന് ജോലി ആയപ്പോള്‍ എനിക്ക് നല്ല ഉടുപ്പുകള്‍ വാങ്ങി തന്നപ്പോള്‍ ആ അമ്മാവന്‍റെ ഭാര്യ, മക്കള്‍ ഒക്കെ എന്നെ കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോളും എന്‍റെ ആ സന്തോഷം കണ്ടും എന്‍റെ കൂടെ തന്നെ നിന്നു. ..
കാലങ്ങള്‍ കുറെ കഴിഞ്ഞിട്ടും എന്നെ തനിച്ചാക്കിയില്ല...

എന്‍റെ വിവാഹ സമയത്തും പിന്നീടുള്ള ജീവിത സന്തോഷങ്ങളിലും എല്ലാറ്റിനും കൂടെ നിന്നു.

പിന്നീടും ജീവിതത്തിന്റെ കറുത്ത മുഖങ്ങള്‍ കണ്ടു ദിശയറിയാതെ പകച്ചു നിന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു നടന്നു. ജീവിത ഭാരങ്ങളുടെ ആവര്‍ത്തന വിരസത എനിക്കെന്നും താങ്ങാന്‍ ഉള്ള മനസ് തന്നതും ഇവള്‍ തന്നെ. ഒരിടത്തും തളര്‍ന്നു പോകാതെ എന്നെ താങ്ങി നിര്‍ത്തി. .... .
എന്‍റെ നേരെ മുഖം തിരിച്ചവരുടെ നേരെ നിവര്‍ന്നു നില്‍കാന്‍ പിന്നീടെനിക്ക് പ്രചോദനം ആയതും എന്‍റെ കൂട്ടുകാരി ആയിരുന്നു. ..ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ ഞാന്‍ ആക്കിയ ആ നല്ല കൂട്ടുകാരിയെ കൈവിടാന്‍ എനിക്ക് ഇന്നും കഴിയുന്നില്ല...ഇത്ര നല്ല കൂട്ടുകാരിയെ ഇനി എവിടെ നിന്നു കിട്ടും? ആര്‍ക്കും ആവില്ല ഇതേ പോലെ സ്നേഹിക്കാന്‍.. ആ കൂട്ടുകാരി ഇന്നും എന്നോടൊപ്പം ഉണ്ട്.അവള്‍ എന്നെ ഉപേഷിച്ച് പോയാല്‍ എനിക്ക് അത് താങ്ങാന്‍ ആവില്ല, പോകില്ല എന്നെ ഉപേഷിച്ച്, പോകാന്‍ ആവില്ല ഒരിക്കലും അവള്‍ക്കു ..

 

ഞാനും കണ്ടു എന്റെ സുഹൃത്തിനെ (നര്‍മ്മം).

എനിക്കും ഉണ്ട് സൌഹൃദം ഞാനും ഒരു സുഹൃത്താണ് . അപ്പോള്‍ സൗഹൃദം എന്താണ് എന്നറിയണമെങ്കില്‍ ആദ്യം നമ്മുടെ സുഹൃത്തിനെ(കൂട്ടുകാരനെ/കാരിയെ) അറിയണം അല്ലയോ ? അത് അറിയണമെങ്കില്‍ അവന്റെ/ളുടെ മനസിന്റെ അന്തര്‍ധാരകളിലോട്ട് അതായത് ഒരു കിണര്‍ വെട്ടിക്കുഴിക്കുന്നത് പോലെ പിക്കാസും ചട്ടിയും എടുത്ത് കുഴിച്ച് നമ്മള്‍ നൂഴ്ന്നിറങ്ങിച്ചെല്ലണം.അപ്പോള്‍ അങ്ങിനെ ഇറങ്ങിച്ചെല്ലുംമ്പോൾ കണ്ണിനു കുളിരേകുന്ന പലപല കാഴ്ച്ചകള്‍ നമുക്ക് കാണാന്‍ കഴിയും. ചില കിണറുകളുടെ അടിത്തട്ട് വേഗം കാണാനും അവിടെ നല്ല തെളിഞ്ഞ ശുദ്ധമായ കുടിനീര് ലഭിക്കുന്നതുമാണ് . എന്നാല്‍ ചില കിണറുകള്‍ എത്ര കുഴിച്ചാലും അടിത്തട്ടു കാണില്ല ഒരിറ്റുവെള്ളം കിട്ടുകയുമില്ല അപ്പോള്‍ മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ പെട്ടന്ന് തന്നെ നമ്മുടെ കുഴിക്കല്‍ നിര്‍ത്തി കരക്ക്‌ കേറേണ്ടതുമാണ്.പിന്നെ ചില കിണറുകളില്‍ വെള്ളം ഒക്കെ വളരെ പെട്ടന്ന് കിട്ടും പക്ഷെ അത് കുടിവെള്ളത്തിന് അനുയോജ്യമല്ലാത്ത വെറും കലക്കവെള്ളം ഉള്‍ക്കൊള്ളുന്ന ഒരു പാഴ്ക്കിണറായിരിക്കും(ഇവരിൽ ചിലർ നിയമക്കുരുക്കുകളിൽ പെട്ട് വലയുന്നു). എന്നാലും, അനന്തരഭലം എന്തുതന്നെയായാലും കുഴിച്ചു നോക്കുക എന്നുള്ളത് നമ്മുടെ ജോലി തന്നെ അത് നമ്മള്‍ തന്നെ നിര്‍ബന്ദമായും  ഭംഗിയായി ചെയ്യണം. ഇനി കിണറും തൊട്ടിയുമൊക്കെ അവിടെ നിക്കട്ടെ നമ്മുടെ സുഹൃത്തിലോട്ടു(കൂട്ടുകാർ)  വരാം .ചില കുട്ടുകാര്‍ എപ്പോഴും വലിയ തിരക്കിലാണ് അവര്‍ക്ക്  നമ്മള്‍ ട്രെയിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെല്ലുന്നപോലെയാണ്, വെയിറ്റിംഗ് ലിസ്റ്റില്‍ ഇട്ടേക്കും ഒരിക്കലും കണ്‍ഫേം ആകില്ല,ആക്കില്ല . പിന്നെ ചില നല്ല കുട്ടുകാര്‍ നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞു ശ്വാസം മുട്ടിക്കുന്നു. പിന്നെ കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാതെ അവര്‍ അവരുടെ കാര്യം കഴിഞ്ഞേച്ചു മിണ്ടാതെ പോകുന്നവര്, അഥവാ ഇനി മിണ്ടിയാല്‍ തന്നെ സൌണ്ട് പുറത്തോട്ടു വരില്ല സ്റ്റേഷന്‍ കിട്ടാത്ത റേഡിയോ പോലെ ചെറുതായിട്ട് ഇടക്കിടക്ക് ഇങ്ങനെ  പൊട്ടീം ചീറ്റീം നില്‍ക്കും .പിന്നെ അസാമാന്യ മസിലുപിടുത്തം ഉള്ളവര്‍ അവരുടെ മനസ് തീരെ ലോലമായിരിക്കും നമ്മള്‍ കുറച്ച് എണ്ണ ഇട്ടു കൊടുത്താല്‍ നല്ല വെണ്ണ പോലെ അത് കുഴഞ്ഞു കിട്ടും . പിന്നെ കുട്ടിക്കാലത്തെ സാറ്റ് കളി ഇഷ്ടം ഉള്ളവര് പാത്തിരിക്കും പുറത്തോട്ടു വരില്ല ഒരിക്കലും. പിന്നെ ഒരു കുട്ടം നല്ല  തൊട്ടാവാടി പോലത്തെ ഹൃദയം ഉള്ളവര് അവര്‍ താന്‍ ഒറ്റപ്പെടുന്നെന്നും അതുമല്ലെങ്കില്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന ഒരു  പരാതിയൊക്കെ  ഫൈല്‍ ചെയ്ത് ഒരു ഏകാന്ത പതികനെപ്പോലെ അവിടവിടെ അലഞ്ഞു നടക്കും, പെട്ടന്നൊരുദിനം ഒരു മുന്നറിയിപ്പും ഇല്ലാതെ അവര്‍ കൂരിരുട്ടിന്റെ മറവിലേക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നു, കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .പിന്നെ അഭിമാനികള്‍ , അവരുടെ അന്തസും ആഭിജാത്യവും അവര്‍ ആരുടെ മുന്നിലും ഏതൊരു അവസരത്തിലും അടിയറവു വക്കാത്തവര്‍..,വെടിയുണ്ട ചീറിപ്പാഞ്ഞു നേര്‍ക്ക്‌ വന്നാലും  കുനിഞ്ഞു മാറാതെ നെഞ്ചും വിരിച്ചു തലയുയർത്തി നില്‍ക്കുന്നവര്‍ . ഇനി  സുഹൃത്തിനോട്  സ്നേഹ വാത്സല്യങ്ങളും ക്രിയാത്മകതയും ആവോളം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും  സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം എന്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടി വരുന്നവര്‍ അങ്ങിനെ പോകുന്നു കാര്യങ്ങള്‍ ..........
ഒരുതുള്ളി സ്നേഹ സ്വാന്തനത്തിനായി 
ഒരുപാട് ദാഹിച്ചു മോഹിച്ചു ഞാനും 
കിട്ടിയില്ലൊട്ടുമേ കിട്ടുകയുമില്ല 
കിട്ടാക്കനിയാണോ കൂട്ടുകാരെ ...??
ഏട് : മുകളില്‍ പറഞ്ഞിരിക്കുന്ന ഏതോ ഒരു ഗണത്തില്‍ ഞാനും ഉള്‍പ്പെടുന്നുണ്ട് പക്ഷെ അത് ഏത് ഗണമാണെന്നോ എന്ത് ഗുണമാണെന്നോ എനിക്കും അറിയില്ല . പിന്നെ ഇത് എന്റെ പ്രിയസുഹൃത്തുക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കാനോ,വിലയിരുത്തലുകൾക്കോ, വേദനിപ്പിക്കുന്നതിനോ ഒന്നിനും വേണ്ടി എഴുതിയതല്ല കേട്ടോ പിന്നെ ഓരോന്ന് കാണുമ്പോള്‍ മനുഷ്യ മനസല്ലയോ....?  സദയം ക്ഷമിക്കുക......

വേദനിപ്പിക്കുന്ന കൂട്ടുകാര്‍"

ജന്മ  സുകൃതം  എന്ന് കരുതി കിട്ടുന്ന  സുഹൃത്തുക്കള്‍ ,

പക്ഷെ നമ്മള്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത തരത്തില്‍ അവര്‍ നമ്മളെ    ക്രൂരമ്പ്  കൊണ്ട് മൂടും, 

 നമ്മുടെ മനസ്സില്‍ പോലും ചിന്തിക്കാത്ത  കാര്യത്തിന് വേണ്ടി അവര്‍ നമ്മളെ കുറ്റം പറയും ,

എന്ത് " സുഖം  ആണോ "എന്ന് ചോദിക്കുന്നത്   അവരുടെ മുന്‍പില്‍ മഹാ പാതകം ആകും .

   സത്യത്തില്‍ അത് ഒരു മഹാ പാതകം ആണോ !!!!

 നമ്മള്‍  സുഹൃത്തുക്കളെ  ഉണ്ടാക്കുന്നത്‌    നമ്മളെ വേദനിപ്പിക്കാന്‍  വേണ്ടി ആണോ ?

പക്ഷെ അറിയില്ല ചില സമയങ്ങളില്‍ എന്തോ   വല്ലാതെ     ഒറ്റപ്പെടുത്തുകയാണോ  എന്ന് വരെ തോന്നി  പോകുന്നു .

 കാരണം   മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റം പറയുക എന്നതു ഒരു   ശരി  ആയ പ്രവണത അല്ല . 

  ഇപ്പോള്‍ ഉള്ള പല സൌഹൃദങ്ങളും  ഒരു   നാമമാത്രം ആയി കൊണ്ട് ഇരിക്കുകയാണെന്ന്  വരെ തോന്നി   പോകുന്നു .

  പലപ്പോഴും നല്ല   സുഹൃത്തുക്കള്‍   എന്ന് കരുതി നമ്മള്‍ കൊണ്ട്  നടക്കുന്നവര്‍ , നമ്മളെ      കൂടുതലും   കുറ്റപെടുത്താന്‍  മാത്രമേ  ശ്രമിക്കു എന്ന് വരെ   തോന്നി പോകുന്നു .

അറിഞ്ഞു കൊണ്ട് ഒരു  ആളെയും ആരും വേദനിപ്പിക്കാന്‍  ശ്രമിക്കില്ല .  

അയാള്‍  മറ്റേ ആള്‍ക്ക് എന്തെങ്കിലും  ദ്രോഹങ്ങള്‍ ചെയ്തില്ലെങ്കില്‍, 

 അങ്ങനെ ചെയ്യുവാന്‍  അയാള്‍ക്ക് തോന്നില്ല  എന്നാണ് എന്റെ വിശ്വാസം .

പക്ഷെ ഇപ്പോള്‍ ഉള്ള  അവസ്ഥ അനുസരിച്ച് എനിക്ക് മനസ്സിലായി   അതൊന്നും ഒരു     കാര്യമേ അല്ല എന്ന്  ഒന്നും നോക്കാതെ  എന്തെകിലും ഒക്കെ പറഞ്ഞു മനുഷ്യനെ വേദനിപ്പിക്കുക   എന്നത് ഒരു ഹോബി  ആയി മാറിയിരിക്കുന്നു ചിലര്‍ക്ക് .
  മനുഷ്യന്ടെ മുഖത്ത്  അടിക്കുന്നത്  പോലെ ഒക്കെ സംസാരിച്ചിട്ടു അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതെന്ന് വരെ പറയുന്ന ആളുകളെ  ആണ്  ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്‌ .  എന്താണ്   
ഉദ്ദേശിക്കുന്നതെന്ന്  എന്ന് അവര്‍ക്ക് തന്നെ അറിയില്ല , പക്ഷെ അത് കിട്ടുന്നവന് വല്ലാത്ത  വേദനയാണ് അത് സമ്മാനിക്കുക  എന്ന് ഈ  പറയുന്നവര്‍ ഓര്‍ക്കുന്നില്ല .    കൈ വിട്ട ആയുധവും  വാ വിട്ട വാക്കും  തിരിച്ചെടുക്കാന്‍ പറ്റില്ല  എന്നുള്ള കാര്യം കൂടെ ഈ പറയുന്ന ആളുകള്‍ ഓര്‍ക്കാത്തതില്‍   ആണ്  വിഷമം . മനുഷ്യന്‍  ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ച്  സ്വയം കല്പന നടത്തും, എന്നിട്ട്  അതിനെ കുറിച്ച്  പറഞ്ഞു വഴക്കിടുന്നതും  ഒരു സന്തോഷം. ചിലര്‍ക്ക്  എന്തോ എല്ലാം കൊണ്ടും ഒരു വല്ലാത്ത  സ്ഥിതി ആണ് ജീവിതം പോകുന്നത് .......

 എന്റെ മനസ്സില്‍  തോന്നിയത് അത്  എന്തോ കുത്തി കുറിച്ചു . എനിക്ക്    ഇതു കൊണ്ട് ആരെയും വേദനിപ്പിക്കണം  എന്നില്ല .

 

രുചികള്‍ ...രുചി വൈവിധ്യങ്ങള്‍...!!

പാചകം ഒരു കലയാണ്‌. നന്നായി ഭക്ഷണം പാകം ചെയ്യാനാഗ്രഹമില്ലാത്ത ആളുകള്‍, ( പ്രത്യേകിച്ച്  സ്ത്രീകള്‍/പെണ്‍കുട്ടികള്‍) നമ്മുടെ കേരളത്തില്‍ ചുരുക്കമായിരിക്കും.. 
 രുചി വൈവിധ്യങ്ങള്‍ക്ക് പേരു കേട്ട നമ്മുടെ നാട്ടില്‍ എത്രയെത്ര രസകരങ്ങളായ വിഭവങ്ങളാണ് പ്രചാരത്തിലുള്ളത്.ചേരുവകള്‍ മാറ്റിയും,മറിച്ചും,കൂട്ടിയും,കുറച്ചും എത്രയെത്ര കൊതിയൂറും വിഭവങ്ങളാണ് തയ്യാറക്കപ്പെടുന്നത്‌.തൃശ്ശൂരിലെ എരിവു കുറഞ്ഞ തേങ്ങയിട്ടു വച്ച മീന്‍ കറിയുടെ  ഇളം സ്വാദല്ല, പാലായിലെ  നാവില്‍ വെള്ളമൂറുന്ന ചുവന്ന മുളകിട്ട മീന്‍ കറിയ്ക്ക്.  അവിയലില്‍ തൈര് ചേര്‍ക്കുന്ന രീതി ചിലയിടങ്ങളില്‍, തേങ്ങ വറുത്തരച്ചും അല്ലാതെയും ഉള്ള സാമ്പാര്‍ ,പലതരം ബിരിയാണികള്‍ , എറിഞ്ഞാലും ഉടയാത്ത അവലോസുണ്ട, വിവിധയിനം ഉപ്പേരികള്‍,ഹല്‍വ,  നെയ്യപ്പം,ഇലയപ്പം,അച്ചപ്പം  ,കുഴലപ്പം   ,ചുരുട്ട്( വലിക്കുന്ന ചുരുട്ടല്ല കേട്ടോ, മധുര പലഹാരമാണ്).........................................

ഓ..പറഞ്ഞാല്‍ തീരൂല.................!!
.
ഇനി നിങ്ങള്‍ പറയൂ ....
നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരും ,റെസിപിയും ഇവിടെ  പങ്കു വയ്ക്കുക( റെസിപി കൃത്യമായി അറിയാമെങ്കില്‍ മാത്രം മതി  പ്ലീസ്‌...).
നല്ല നല്ല റെസിപ്പികള്‍ വായിച്ചു വായിച്ചു, അമ്മ,പെങ്ങന്മാര്‍,ചേച്ചിമാര്‍,ഭാര്യമാര്‍ ...എല്ലാരും നല്ല നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി പരീക്ഷണങ്ങള്‍ നടത്തട്ടെ....!!ചേട്ടന്മാര്‍ /ഭര്‍ത്താക്കന്മാര്‍..നിങ്ങളും പരീക്ഷിക്കൂ ...!!
(പരീക്ഷണ വഴിയിലുണ്ടാകുന്ന അബദ്ധങ്ങളും ഇവിടെ പങ്കു വയ്ക്കാം....!!)
                          
                           സോ  ഹാപ്പി കുക്കിംഗ് .......!!

Sunday, December 11, 2011

സൗഹൃദം



സൗഹൃദം എന്ന സ്വപ്നം എന്നും ഈ ലോകത്ത്  നന്മയുടെ വഴികാട്ടിയാണ് .
സൗഹൃദം സ്വപ്നങ്ങള്‍ക്ക്  ചിറക് നല്‍കി   നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....

എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള്‍ ...??എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...?
പിരിയും ഒരു നാള്‍ , നമ്മള്‍ എല്ലാവരും... പിരിയണം.. !! , അകലണം...!! അത്‌ കാലത്തി൯റെ തീരുമാനം...

ആ വെര്‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന്‌ നാം ഇത്രയും അടുത്തുവെന്ന്‌...മനസിലാക്കിയെന്ന്‌... , പരസ്പരം സ്നേഹിച്ചുവെന്ന്‌..."""

ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്‌ വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്‌...
" കഴിയുമോ അന്ന് , നമുക്ക്‌ അത്‌ സഹിക്കാന്‍..??"

എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

""പിരിയേണ്ടി വരുന്ന സൗഹൃദം ""

!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസി൯റെ വേദന...!!!!!!

Tuesday, July 5, 2011

എന്‍റെ സുഹൃത്ത്

എന്‍റെ പ്രിയ സുഹൃത്തിന് ,സ്നേഹ വസന്തത്തിന്റെ ഒരു മരുപ്പച്ച നമ്മില്‍ നിറമുള്ള ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കടന്നു പോകുന്നു.കലാലയത്തിന്റെ വിരിമാറില്‍,കാലത്തിന്‍റെ കുഴിമാടത്തില്‍ ബൌദ്ധികത വാരിയിടുന്ന ഒരു പിടി മണ്ണു പോലെ,കണ്ണു നീരില്‍ കുതിര്‍ന്ന യാത്ര മൊഴികള്‍ ഏകിക്കൊണ്ട് ജീവിതത്തിന്‍റെ പാനപാത്രം ഭേതിത കരങ്ങളില്‍ ഏറ്റുവാങ്ങി ഒരു പരാഗണത്തിനൊരുങ്ങുന്നു.വേര്‍പാടുകള്‍ ജീവിതനൌകയില് കരിന്തിരി കത്തിക്കുന്ന കല്പന്തങ്ങളാണ്.ആ വേര്പടുകളില്‍ പോങ്ങിപ്പാറുന്ന ഒരു ധൂളി ശകലം പോലെ എന്നും നിന്നില്‍ നിന്ന്നും വിരിഞ്ഞ നിശാപുഷ്പങ്ങളും ഉണ്ടാകും. കൈകള്‍ കൂട്ടിപ്പിടിച്ചു നടന്നു നീങ്ങിയ ഇടനാഴികള്‍ ഇന്നു നമ്മോട് ശുഭ പ്രതീക്ഷകളോടെ മടങ്ങി വരവിനായ് കാത്തിരിക്കുന്നു.അതെല്ലാം ഇന്നു വിജനമായ അനുഭവങ്ങളായി മാറുന്നു.ഇനി നമുക്കായ് കാത്തിരിക്കുന്നത് ആധുനികതയുടെ കെട്ടു പിണഞ്ഞ ലോകത്തിലേക്കാണ്.ഒരു പക്ഷെ അവയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ടു നമുക്ക് നമ്മെ തന്നെ നഷ്ടപ്പെട്ടേക്കും.അങ്ങനെ അറിഞ്ഞിട്ടും അറിയാതെ, അകലങ്ങളില്‍ നിന്നും വിരഹ വേദനയുടെ നൊമ്പരഗാനം പൊഴിക്കും.ഞാന്‍ ജീവിതത്തിലെ ഈടവും ഇരുളടഞ്ഞ അധ്യായങ്ങളില്‍ ഒന്നായി നിന്റെ വേര്പാടിനെയും കണ്ണീരോടെ വീക്ഷിക്കുന്നു.