എല്ലാവര്ക്കും ക്രിസ്മസ് ആശംസകളോടെ .... കൂട്ടുകാരുടെ കൂട്ടായിമ സൗഹൃദമാകുന്ന ജീവിതം
Monday, December 24, 2012
Thursday, November 22, 2012
പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം
പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം
പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം.
ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ, അപകടങ്ങള്‍ക്കോ ദൃക്സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള് ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുള്ള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനി പറയുന്നു.
ഹൈവേ അലര്‍ട്ട് - 9846100100
റെയില്‍അലര്‍ട്ട് - 9846200100
ജില്ലാ തലത്തിലുള്ള പോലീസ് കണ്ട്രോള് റൂമുകള്‍ - 100
വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953
ട്രാഫിക് അലര്‍ട്ട് - 1099
ക്രൈം സ്റ്റോപ്പര്‍ - 1090
പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ - 0471 - 2318188
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098
സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00

കേരള പോലീസ് ഹെല്പ്ലൈന് - 0471 - 3243000 / 44000 /45000.
ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍
നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത നമ്പര്‍ നല്കി സെര്‍ച്ച് ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ നമ്പരിന്റെ ഉടമയെ കണ്ടെത്താനും സാധിയ്ക്കും.
ആന്‍ഡ്രോയ്ഡ് ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://play.google.com/store/ apps/ details?id=com.truecaller&hl=en
ഐഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://itunes.apple.com/in/ app/ truecaller-worldwide-number/ id448142450?mt=8
nokia,സിംബിയന്‍ ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.http:// truecaller.en.softonic.com/ symbian/download[ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യ
ആന്‍ഡ്രോയ്ഡ് ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://play.google.com/store/
ഐഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.https://itunes.apple.com/in/
nokia,സിംബിയന്‍ ഫോണിന് വേണ്ടി ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്.http://
ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ
ഗൂഗിള്‍ അക്കൌണ്ടിനു ഇരട്ട സുരക്ഷ
ഇനി നിങ്ങളുടെ ജീമെയില് ഒരുത്തനും ഹാക്ക് ചെയ്യാന്‍ പറ്റില്ല,പൂര്‍ണ്ണ സുരക്ഷ ഗ്യാരണ്ടി
ഇവിടെ പറയുന്ന ടിപ്പ് പലര്‍ക്കും അറിയുന്നതും ഉപയോഗിക്കുന്നതും ആയിരിക്കാം,ചിലപ്പോള്‍ ഈ ടിപ്പ് നേരത്തെ വന്നതൂമായിരിക്കാം.എങ്കിലും അറിയാത്തവര്‍ക്കും,പുതിയ കൂട്ടുകാര്‍ക്കും വേണ്ടിട്ടാണിത്.ഇതെന്റെ ആദ്യത്തെ ടിപ്പുമാണ്. എന്നാല്‍ ടിപ്പു നോക്കാം, ഗൂഗിളില്‍ അക്കൗണ്ട് ഇല്ലാത്ത കൂട്ടുകാര്‍ കുറവായിരിക്കും.എല്ലാ അക്കൌണ്ടും പോലെ ഗൂഗിളിലും യുസര്‍ നെയിമ്മും പാസ്സ് വേഡും ഉണ്ടല്ലോ.ഈ പാസ്സ് വേഡ് അക്കൌന്ടിന്റെ സുരക്ഷക്കായിട്ടാണ് ഉപയോഗിക്കുന്നത്.ഗൂഗിളില്‍ സ്റ്റെപ് ടു വേരിഫികേഷന് വഴി അക്കൌണ്ടിനു കൂടുതല്‍ സുരക്ഷ ഉറപ്പാക്കാം.താഴത്തെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കൂ.
ആദ്യം ഗൂഗിളില്‍ സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-നിങ്ങളുടെ യുസര്‍ നെയ്മും പാസ് വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുക-അപ്പോള്‍ തുറന്നുവന്ന വിന്റോയില്‍ നിങ്ങളുടെ പേരും,ഫോട്ടോയും,ഇമെയില്‍ ഐ.ഡി.യും കൂടെ കാണുന്ന അക്കൗണ്ട് എന്നതില്‍ ക്ലിക്കുകഅക്കൗന്ടില് സെക്യൂരിറ്റി എന്നതില്‍ ക്ലിക്കുക-
സെക്യൂരിറ്റിയില്‍ സ്റെപ്പ് ടു വേരിഫികേഷന് എന്നതില്‍ ക്ലിക്കുക-പിന്നെ സ്റ്റാറ്റസ്:ഓഫ് എഡിറ്റില്‍ ക്ലിക്കുക-പിന്നെ വരുന്ന വിന്‍ഡോയില്‍ ആദ്യം ഷോ ബാക്ക്അപ്പ് കോഡ്സ് എന്നതില്‍ ക്ലിക്കുക-അപ്പോള്‍ 10 വേരിഫികേഷന് കോഡുകള്‍ ഓപ്പണ്‍ ആയി വരും ഇത് എഴുതി വയ്ക്കുകയോ,കമ്പ്യൂട്ടറില്‍ തന്നെ ടെക്സ്റ്റ് ഫയല്‍ ആയി സേവ് ചെയ്തോ സൂക്ഷിക്കുക,ആവശ്യം പിന്നെ പറയാം-വീണ്ടും സ്റെപ്പ് ടു വേരിഫികേഷന്(clik2)എന്നതില്‍ ക്ലിക്കുക-

അതിനിന്നും സെലക്ട് ചെയ്തതിനു ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കുക,ശേഷം സെന്റ് കോഡില്‍ ക്ലിക്കുക അപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ ആറക്ക കോഡ് നമ്പര്‍ വരും അത് കോഡ് എന്നാ ബോക്സില്‍ ടൈപ് ചെയ്തു വെരിഫൈയില്‍ ക്ലിക്കുക,ഉടനെ 'യുവര്‍ ഫോണ്‍ നമ്പര്‍ ഈസ് കോന്ഫിഗൂറെഡ' എന്നതില്‍ ടിക്ക് വരും.ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുക-
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ കമ്പ്യൂട്ടര്‍ വേരിഫികേഷ്ന്‍ ചോദിക്കും (സ്ഥിരമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ സ്റെപ് ടൂ വേരിഫികേഷന് വേണമോ? വേണ്ടയോ?)അതിനായി ആദ്യം ട്രസ്റ്റ് ദിസ് കമ്പ്യൂട്ടര്‍ (ക്ലിക്ക് 1)എന്നതില്‍ ക്ലിക്കുക ശേഷം -ഡോണ്ട് ട്രസ്റ്റ് ദിസ് കമ്പ്യൂട്ടരീല് ക്ലിക്കുക,ശേഷം നെക്സ്റ്റ്ല്‍ ക്ലിക്കുകഅപ്പോള് വരുന്ന വിന്‍ഡോയില്‍ ഡോണ്ട് ട്രസ്റ്റ് ദിസ് കമ്പ്യൂട്ടര്‍ എന്നതില്‍ ക്ലിക്കുക-അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ടേണ്‍ ഓണ്‍ സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ എന്നതില്‍ ക്ലിക്കുക-
സ്റെപ്പ് ടൂ വേരിഫികേഷ്ന്‍ ഓണ്‍ ഫോര്‍ .........ജിമെയില്‍(നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്) എന്ന് കാണിക്കും
അടുത്ത പ്രാവശ്യം ജിമെയില്‍ ഓപ്പണ്‍ ചെയ്തു യുസര്‍ നെയ്മും പാസ് വേഡും കൊടുത്തു സൈന്‍ ഇന്നില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഒരു വേരിഫികേഷ്ന്‍ കോഡ് കൂടി ചോദിക്കും അപ്പോള്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആറക്ക വേരിഫികേഷ്ന്‍ കോഡ് വരും അതുകൂടി എന്റര്‍ ചെയ്താലേ അക്കൗണ്ട് ഓപ്പണ്‍ ആകുകയുള്ളൂ. ഇനി നേരത്തെ നമ്മള് സേവ് ചെയ്തു വച്ച ബാക്ക് അപ്പ് കോഡ്നെ പറ്റി-മൊബൈല്‍ നഷ്ട്ടപ്പെടുകയോ,റേഞ്ച് ഇല്ലാതെയോ വരുന്ന അവസരങ്ങളില്‍ ഈ ബാക്ക്അപ്പ് കോഡ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം.
എല്ലാ സുഹുര്‍ത്തുക്കള്‍ക്കും ഈ ടിപ് ഇഷ്ട്ടമാകുമെന്നു വിശ്വസിക്കുന്നു.എല്ലാവരും വായിച്ചു ഉപയോഗിച്ചതിനുശേഷം(ഉപയോഗിക്കാത്തവര്‍)അഭിപ്രായം പറയുക.

എല്ലാവരുടെയും സ്നേഹം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.നമസ്ക്കാരം.
Tuesday, November 13, 2012
എങ്ങനെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാം
എസ് എം എസ് അയയ്ക്കുന്നത് പോലെ നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ സാധിയ്ക്കും. അതിനാണ് ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്. ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനായാസം മലയാളത്തില്‍ ടൈപ്പ് ചെയ്യാനും,വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനും, മെയില്‍ അയയ്ക്കാനും ഒക്കെ സാധിയ്ക്കും.
എങ്ങനെ ഇത് ഉപയോഗിയ്ക്കാം ?
· ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ പേജ് തുറക്കുക. നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ സേവ് ചെയ്യേണ്ട സ്ഥലം തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡിംഗ് ആരംഭിയ്ക്കും.
· ഡൗണ്‍ലോഡ് ആയ സോഫ്റ്റ് വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡാകാന്‍ ആരംഭിയ്ക്കും. ശേഷം വരുന്ന ഡയലോഗ് ബോക്സുകളില്‍ ആവശ്യമായവ തിരഞ്ഞെടുക്കുക. പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ആകും.
· ഇന്സ്റ്റലേഷന് ശേഷം ടാസ്ക്ക്ബാറില്‍ ഒരു ചെറിയ ടൂള്‍ബാര്‍ കാണാന്‍ സാധിയ്ക്കും. ഇതാണ് ഗൂഗിള്‍ ലാംഗ്വേജ് ടൂള്‍ബാര്‍. നിങ്ങള്‍ക്ക് ടൈപ്പിംഗ് ഭാഷ ഇവിടെ മാറ്റാന്‍ സാധിയ്ക്കും. ഭാഷകളുടെ തുടക്കത്തിലെ അക്ഷരങ്ങള്‍ കാണാന്‍ സാധിയ്ക്കുന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
· ഇത് വെബ്സൈറ്റുകളിലും, വേഡ്പ്രൊസസ്സിംഗ് സോഫ്റ്റ് വെയറുകളിലും ഒക്കെ പ്രവര്‍ത്തിയ്ക്കും. മാത്രമല്ല, ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യവുമില്ല ഇതുപയോഗിയ്ക്കാന്‍. നമ്മള് സാധാരണ എസ്എംഎസ് അയയ്ക്കുന്ന രീതിയില്‍ വേണം ഇതുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍. അതായത് പ്രണയം എന്ന് ടൈപ്പ് ചെയ്യാന്‍ pranayam എന്ന് ടൈപ്പ് ചെയ്ത് കൊടുക്കണം. സമാനമായ വാക്കുകള്‍ ഓപ്ഷനുകളായി നല്കുന്ന സൗകര്യവും ഈ സോഫ്റ്റ് വെയറിലുണ്ട്. അതുകൊണ്ട പലപ്പോഴും അക്ഷരങ്ങള്‍ മുഴുവന്‍ ടൈപ്പ് ചെയ്യേണ്ടി വരികയുമില്ല.
· ടൈപ്പ ചെയ്തത് കോപ്പി ചെയ്ത് വേണ്ട സൈറ്റിലോ, പേജിലോ പോസ്റ്റ് ചെയ്യാനും സാധിയ്ക്കും.
Monday, November 12, 2012
ദീപാവലി സമ്മാനം കൂട്ടുകാര്‍ക്ക്
സ്വന്തം കമ്പ്യൂട്ടര്‍ ഉള്ള എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഈ ദീപാവലി സമ്മാനം ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാംനമ്മുടെ കമ്പ്യൂട്ടറില്‍ നിങ്ങളുടെ സ്വന്തം ഫോട്ടൊകള്‍ ധാരാളം കിടപ്പുണ്ടാകുമല്ലോ,അതു വച്ച് ഒരു കിടിലന്‍ വാള് പേപ്പര്‍ സ്വന്തമായ് ഉണ്ടാക്കണമെന്ന് തോന്നിയിട്ട് സാധിക്കാത്തവര്‍ ആയിരിക്കും അധികവും,കാരണം ഫോട്ടൊഷോപ്പില് അത്ര പ്രാഗത്ഭ്യം നിങ്ങള്ക്കുണ്ടാകില്ലാലൊ..താഴെ ചെറുതായ് കാണിച്ചിരിക്കുന്ന ഫോട്ടൊയില് പൂച്ചയും പട്ടിയും കടലിന്റെ തീരവും എല്ലാം കാണാമല്ലോ,അതില്‍ ഒപ്പം കുറേ ഫോട്ടൊസും കാണാം,ആ ഫോട്ടൊസിനു പകരം നിങ്ങളുടെ സ്വന്തം ഫോട്ടൊ കയറ്റാന്‍ പറഞ്ഞാല്‍ നിങ്ങള്‍ സ്വല്പം ബുദ്ധിമുട്ടിയത് തന്നെ അല്ലേ ? എന്നാല്‍ അത്തരം ധാരാളം വാള്‍പേപ്പറില്‍ തനിയെ ചിത്രങ്ങള്‍ ആട്ടൊമാറ്റിക്കായ് നിങ്ങളുടെ ഡെസ്ക്ടോപ്പില് വരുന്ന ഒരു സോഫ്റ്റ്)വെയര്‍ ആണു ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്,ഇതില്‍ കിടിലന്‍ സ്ക്രീന്‍ സേവറും ഉണ്ട്,ഇതു വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ എത്രമാത്രം അടിപൊളി ആണു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ല,പകരം ഈ വീഡിയോ കണ്ട് നോക്കു,വീഡിയോ മുഴുവനായ് കാണാന്‍ മറക്കരുതു,എന്നാല്‍ മാത്രമേ ഈ സോഫ്റ്റ്വെയര് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡെസ്ക്ടോപ്പില് തൂക്കിയിടാവുന്ന ഫോട്ടൊ ഗാലറികള്‍,3ഡി സ്ക്രീന്‍ സേവറുകള്‍,എല്ലാം ഇതില്‍ ഉണ്ട്ഇന്സ്റ്റാള് ചെയ്യുംബോള് ദാ ഈ ടിക് മാര്‍ക്ക് കളയാന്‍ മറക്കരുതുഎന്റെ കമ്പ്യൂട്ടറില്‍ കിടക്കുന്ന ഫോട്ടൊകള്‍ തനിയെ വാള് പേപ്പര്‍ ആയത് നോക്കു,വാള് പേപ്പറില്‍ തീയതിയും ചിത്രങ്ങളും തനിയെ മാറിക്കൊണ്ടിരിക്കും എന്ന പ്രത്യേകതയും ഉണ്ട്
Sunday, November 11, 2012
ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....
ഇന്റര്‍വ്യൂയില്‍ ഉപകരിക്കാവുന്ന പത്തു കാര്യങ്ങള്‍....
ഇന്‍ര്‍വ്യൂ എന്ന് പറയുന്നത് തന്നെ പലര്‍ക്കും ബാലികേറാമലയാണ്. എന്നാല്‍ കൃത്യമായ രൂപത്തോടെ ചിട്ടയോടെ മുന്നോട്ട് പോയാല്‍ എളുപ്പം തിളങ്ങാന്‍ പറ്റുന്ന ഒന്നാണ് ഇന്റര്‍വ്യൂ. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് ഇവ.
* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെ കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക
* വീട്ടിലെ കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക
* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തെ ഇന്റര്‍വ്യൂകളില്‍ മികവ് കാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.
* ഓണ്‍ലൈനില്‍ യുട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂകളുടെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് അവ കണ്ടുപിടിക്കുക.
* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുന്‍പേ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം.
* ഇന്റര്‍വ്യൂന് ആവശ്യമായ രേഖകളും മറ്റും നേരത്തെ തയ്യാറാക്കി വെയ്ക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുന്‍പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും കരുതുക.
* നേരത്തെ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാനാകും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.
* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്കാന് ശ്രദ്ധിക്കുക. എന്നാല്‍ വാചകകസര്‍ത്തുകളും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്ത ഉത്തരങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയണം.
* ഇന്റര്‍വ്യൂയില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്..
* വസ്ത്രധാരണത്തിലും ശ്രദ്ധവേണം. കടുംനിറത്തിലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതവും ആകര്‍ഷകവുമായ വസ്ത്രമാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളും വേണ്ടെന്ന് വെയ്ക്കുക.
Sunday, November 4, 2012
വേദനിക്കും ഹൃദയത്തിലെ കൂട്ടുകാരന്
(ഞാന്‍ അറിഞ്ഞ എന്നെ തലോടിയ അനുഭവം എനിക്ക് പറഞ്ഞുതന്ന ഒരു കൊച്ചു കാര്യം കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ എനിക്കിഷ്ട്ടമുള്ള കൂട്ടുകാരെ മാത്രം കണ്ടാല്‍ പോരാ എന്നെ ഇഷ്ട്ടമുല്ലവരെയും കാണുക ...)
Sunday, October 7, 2012
എന്റെ ചങ്ങാതി
എന്റെ
ഏറ്റവും അടുത്ത ചങ്ങാതി എന്ന് വിശേഷിപ്പിക്കാന്‍ മറ്റാരെക്കാളും യോഗ്യത
ഇവള്‍ക്ക് ഉണ്ട്, കാരണം എന്റെ കൂടെ എന്നും ഉണ്ടായിരുന്നു,വളരെ നല്ല
കൂട്ടുകാരി..ഏതു സമയത്തും ഏതു സാഹചര്യത്തിലും, എന്റെ സന്തോഷത്തിലും
സങ്കടത്തിലും ഒക്കെ എന്നോടൊപ്പം നിന്നു.. എന്നെ ഒരിക്കലും തനിച്ചാക്കിയാതെ
ഇല്ല, ഇവളുടെ കൂട്ട് എന്നെ ഇന്നും പതറാതെ തളരാതെ നില്ക്കാന് എന്നെ
അഭ്യസിപ്പിച്ചു.
വളരെ ചെറുതിലെ അച്ഛനെ നഷ്ടപെട്ട എനിക്ക് ഏറ്റവും അടുത്ത ചങ്ങാതി... ,,അമ്മ മറ്റൊരു വിവാഹം കഴിഞ്ഞു എന്നെ തനിച്ചക്കിയപ്പോളും, ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിച്ചു ഇരുളിനെ നോക്കി ഇരുന്നപ്പോളും എന്റെ കൂടെ തന്നെ. രാത്രികളില്‍ എനിക്ക് കൂട്ട് വന്നു, എന്നെ തനിയെ ആക്കാതിരിക്കാന്‍. എന്റെ തലയിണകള്‍ പോലും ആസ്വദിച്ചു അവള്‍ക്കു എന്നോടുള്ള സ്നേഹം.....,
സ്കൂളില്‍ പോകാന്‍ പോലും സമയം കിട്ടാതെ ജോലിതിരക്കില്‍ ആകുമ്പോളും ,വിശപ്പ് അകറ്റാന്‍ ഭക്ഷണം ഇല്ലാതെ അമ്മന്മാരുടെ മക്കളുടെ പാത്രത്തിലെ കൊതിയൂറുന്ന ഭക്ഷണ വസ്തുക്കളുടെ മണം സഹിക്കാനാവാതെ ഇരുന്നപ്പോളും, മൂത്ത അമ്മാവന്മാരുടെ മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും എന്നെ ശിക്ഷിക്കുംപോളും, കാലക്രമേണ ആ ശിക്ഷണങ്ങള്‍ കൂടി വന്നപ്പോളും, ഇവളായിരുന്നു എനിക്ക് തുണ.. നല്ല ഡ്രസ്സ് ഇല്ലാത്തതിനാല്‍ സ്കൂളിലെ കൂട്ടുകാരുടെ അവഗണനയിലും ഇവള് എന്റെ ഒപ്പമുണ്ടായി..മനസ് വിങ്ങി തളര്‍ന്നപ്പോള്‍ എന്റെ തല ചായ്ക്കാന്‍ ഒരിടമില്ലതിരുന്നപ്പോള് സ്വന്തം തോളിലേക്ക് എന്നെ ചേര്‍ത്ത് കിടത്തി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..
ഇളയ അമ്മാവന് ജോലി ആയപ്പോള്‍ എനിക്ക് നല്ല ഉടുപ്പുകള്‍ വാങ്ങി തന്നപ്പോള്‍ ആ അമ്മാവന്റെ ഭാര്യ, മക്കള്‍ ഒക്കെ എന്നെ കൂടെ ചേര്‍ത്ത് നിര്‍ത്തിയപ്പോളും എന്റെ ആ സന്തോഷം കണ്ടും എന്റെ കൂടെ തന്നെ നിന്നു. ..
കാലങ്ങള്‍ കുറെ കഴിഞ്ഞിട്ടും എന്നെ തനിച്ചാക്കിയില്ല...
എന്റെ വിവാഹ സമയത്തും പിന്നീടുള്ള ജീവിത സന്തോഷങ്ങളിലും എല്ലാറ്റിനും കൂടെ നിന്നു.
പിന്നീടും ജീവിതത്തിന്റെ കറുത്ത മുഖങ്ങള്‍ കണ്ടു ദിശയറിയാതെ പകച്ചു നിന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു നടന്നു. ജീവിത ഭാരങ്ങളുടെ ആവര്‍ത്തന വിരസത എനിക്കെന്നും താങ്ങാന്‍ ഉള്ള മനസ് തന്നതും ഇവള് തന്നെ. ഒരിടത്തും തളര്‍ന്നു പോകാതെ എന്നെ താങ്ങി നിര്‍ത്തി. .... .
എന്റെ നേരെ മുഖം തിരിച്ചവരുടെ നേരെ നിവര്‍ന്നു നില്കാന് പിന്നീടെനിക്ക് പ്രചോദനം ആയതും എന്റെ കൂട്ടുകാരി ആയിരുന്നു. ..ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ ഞാന്‍ ആക്കിയ ആ നല്ല കൂട്ടുകാരിയെ കൈവിടാന്‍ എനിക്ക് ഇന്നും കഴിയുന്നില്ല...ഇത്ര നല്ല കൂട്ടുകാരിയെ ഇനി എവിടെ നിന്നു കിട്ടും? ആര്‍ക്കും ആവില്ല ഇതേ പോലെ സ്നേഹിക്കാന്‍.. ആ കൂട്ടുകാരി ഇന്നും എന്നോടൊപ്പം ഉണ്ട്.അവള് എന്നെ ഉപേഷിച്ച് പോയാല്‍ എനിക്ക് അത് താങ്ങാന്‍ ആവില്ല, പോകില്ല എന്നെ ഉപേഷിച്ച്, പോകാന്‍ ആവില്ല ഒരിക്കലും അവള്‍ക്കു ..

ഞാനും കണ്ടു എന്റെ സുഹൃത്തിനെ (നര്‍മ്മം).
എനിക്കും ഉണ്ട് സൌഹൃദം ഞാനും ഒരു സുഹൃത്താണ് .
അപ്പോള്‍ സൗഹൃദം എന്താണ് എന്നറിയണമെങ്കില്‍ ആദ്യം നമ്മുടെ
സുഹൃത്തിനെ(കൂട്ടുകാരനെ/കാരിയെ) അറിയണം അല്ലയോ ? അത് അറിയണമെങ്കില്‍
അവന്റെ/ളുടെ മനസിന്റെ അന്തര്ധാരകളിലോട്ട് അതായത് ഒരു കിണര്‍
വെട്ടിക്കുഴിക്കുന്നത് പോലെ പിക്കാസും ചട്ടിയും എടുത്ത് കുഴിച്ച് നമ്മള്
നൂഴ്ന്നിറങ്ങിച്ചെല്ലണം.അപ്പോള്‍ അങ്ങിനെ ഇറങ്ങിച്ചെല്ലുംമ്പോൾ കണ്ണിനു
കുളിരേകുന്ന പലപല കാഴ്ച്ചകള്‍ നമുക്ക് കാണാന്‍ കഴിയും. ചില കിണറുകളുടെ
അടിത്തട്ട് വേഗം കാണാനും അവിടെ നല്ല തെളിഞ്ഞ ശുദ്ധമായ കുടിനീര്
ലഭിക്കുന്നതുമാണ് . എന്നാല്‍ ചില കിണറുകള്‍ എത്ര കുഴിച്ചാലും അടിത്തട്ടു
കാണില്ല ഒരിറ്റുവെള്ളം കിട്ടുകയുമില്ല അപ്പോള്‍ മുകളില്‍ നിന്നും മണ്ണ്
ഇടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ പെട്ടന്ന് തന്നെ നമ്മുടെ കുഴിക്കല്‍
നിര്‍ത്തി കരക്ക് കേറേണ്ടതുമാണ്.പിന്നെ ചില കിണറുകളില്‍ വെള്ളം ഒക്കെ വളരെ
പെട്ടന്ന് കിട്ടും പക്ഷെ അത് കുടിവെള്ളത്തിന് അനുയോജ്യമല്ലാത്ത വെറും
കലക്കവെള്ളം ഉള്‍ക്കൊള്ളുന്ന ഒരു പാഴ്ക്കിണറായിരിക്കും(ഇവരിൽ ചിലർ
നിയമക്കുരുക്കുകളിൽ പെട്ട് വലയുന്നു). എന്നാലും, അനന്തരഭലം
എന്തുതന്നെയായാലും കുഴിച്ചു നോക്കുക എന്നുള്ളത് നമ്മുടെ ജോലി തന്നെ അത്
നമ്മള് തന്നെ നിര്‍ബന്ദമായും ഭംഗിയായി ചെയ്യണം. ഇനി കിണറും
തൊട്ടിയുമൊക്കെ അവിടെ നിക്കട്ടെ നമ്മുടെ സുഹൃത്തിലോട്ടു(കൂട്ടുകാർ) വരാം
.ചില കുട്ടുകാര്‍ എപ്പോഴും വലിയ തിരക്കിലാണ് അവര്‍ക്ക് നമ്മള് ട്രെയിന്റെ
ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെല്ലുന്നപോലെയാണ്, വെയിറ്റിംഗ് ലിസ്റ്റില്‍
ഇട്ടേക്കും ഒരിക്കലും കണ്‍ഫേം ആകില്ല,ആക്കില്ല . പിന്നെ ചില നല്ല
കുട്ടുകാര്‍ നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞു ശ്വാസം മുട്ടിക്കുന്നു. പിന്നെ
കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട് മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാതെ
അവര്‍ അവരുടെ കാര്യം കഴിഞ്ഞേച്ചു മിണ്ടാതെ പോകുന്നവര്‍, അഥവാ ഇനി
മിണ്ടിയാല്‍ തന്നെ സൌണ്ട് പുറത്തോട്ടു വരില്ല സ്റ്റേഷന് കിട്ടാത്ത റേഡിയോ
പോലെ ചെറുതായിട്ട് ഇടക്കിടക്ക് ഇങ്ങനെ പൊട്ടീം ചീറ്റീം നില്ക്കും .പിന്നെ
അസാമാന്യ മസിലുപിടുത്തം ഉള്ളവര്‍ അവരുടെ മനസ് തീരെ ലോലമായിരിക്കും നമ്മള്
കുറച്ച് എണ്ണ ഇട്ടു കൊടുത്താല്‍ നല്ല വെണ്ണ പോലെ അത് കുഴഞ്ഞു കിട്ടും .
പിന്നെ കുട്ടിക്കാലത്തെ സാറ്റ് കളി ഇഷ്ടം ഉള്ളവര്‍ പാത്തിരിക്കും
പുറത്തോട്ടു വരില്ല ഒരിക്കലും. പിന്നെ ഒരു കുട്ടം നല്ല തൊട്ടാവാടി പോലത്തെ
ഹൃദയം ഉള്ളവര്‍ അവര്‍ താന്‍ ഒറ്റപ്പെടുന്നെന്നും അതുമല്ലെങ്കില്‍ തന്നെ
ഒറ്റപ്പെടുത്തുന്നു എന്ന ഒരു പരാതിയൊക്കെ ഫൈല്‍ ചെയ്ത് ഒരു ഏകാന്ത
പതികനെപ്പോലെ അവിടവിടെ അലഞ്ഞു നടക്കും, പെട്ടന്നൊരുദിനം ഒരു മുന്നറിയിപ്പും
ഇല്ലാതെ അവര്‍ കൂരിരുട്ടിന്റെ മറവിലേക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നു,
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .പിന്നെ അഭിമാനികള്‍ , അവരുടെ അന്തസും
ആഭിജാത്യവും അവര്‍ ആരുടെ മുന്നിലും ഏതൊരു അവസരത്തിലും അടിയറവു
വക്കാത്തവര്‍..,വെടിയുണ്ട ചീറിപ്പാഞ്ഞു നേര്‍ക്ക് വന്നാലും കുനിഞ്ഞു
മാറാതെ നെഞ്ചും വിരിച്ചു തലയുയർത്തി നില്ക്കുന്നവര് . ഇനി സുഹൃത്തിനോട്
സ്നേഹ വാത്സല്യങ്ങളും ക്രിയാത്മകതയും ആവോളം മനസ്സില്‍ കാത്തു
സൂക്ഷിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം എന്തില്‍
നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടി വരുന്നവര്‍ അങ്ങിനെ പോകുന്നു കാര്യങ്ങള്‍
..........
ഒരുതുള്ളി സ്നേഹ സ്വാന്തനത്തിനായി
ഒരുപാട് ദാഹിച്ചു മോഹിച്ചു ഞാനും
കിട്ടിയില്ലൊട്ടുമേ കിട്ടുകയുമില്ല
കിട്ടാക്കനിയാണോ കൂട്ടുകാരെ ...??
ഏട് : മുകളില്‍ പറഞ്ഞിരിക്കുന്ന ഏതോ ഒരു
ഗണത്തില്‍ ഞാനും ഉള്‍പ്പെടുന്നുണ്ട് പക്ഷെ അത് ഏത് ഗണമാണെന്നോ എന്ത്
ഗുണമാണെന്നോ എനിക്കും അറിയില്ല . പിന്നെ ഇത് എന്റെ പ്രിയസുഹൃത്തുക്കളെ
ആരെയും വ്യക്തിപരമായി അവഹേളിക്കാനോ,വിലയിരുത്തലുകൾക്കോ,
വേദനിപ്പിക്കുന്നതിനോ ഒന്നിനും വേണ്ടി എഴുതിയതല്ല കേട്ടോ പിന്നെ ഓരോന്ന്
കാണുമ്പോള്‍ മനുഷ്യ മനസല്ലയോ....? സദയം ക്ഷമിക്കുക......
വേദനിപ്പിക്കുന്ന കൂട്ടുകാര്‍"
ജന്മ സുകൃതം എന്ന് കരുതി കിട്ടുന്ന സുഹൃത്തുക്കള്‍ ,
പക്ഷെ നമ്മള് ഒരിക്കല്‍ പോലും വിചാരിക്കാത്ത തരത്തില്‍ അവര്‍ നമ്മളെ ക്രൂരമ്പ് കൊണ്ട് മൂടും,
നമ്മുടെ മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യത്തിന് വേണ്ടി അവര്‍ നമ്മളെ കുറ്റം പറയും ,
എന്ത് " സുഖം ആണോ "എന്ന് ചോദിക്കുന്നത് അവരുടെ മുന്പില് മഹാ പാതകം ആകും .
സത്യത്തില്‍ അത് ഒരു മഹാ പാതകം ആണോ !!!!
നമ്മള് സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് നമ്മളെ വേദനിപ്പിക്കാന്‍ വേണ്ടി ആണോ ?
പക്ഷെ അറിയില്ല ചില സമയങ്ങളില്‍ എന്തോ വല്ലാതെ ഒറ്റപ്പെടുത്തുകയാണോ എന്ന് വരെ തോന്നി പോകുന്നു .
കാരണം മനസിലാക്കാന്‍ ശ്രമിക്കാതെ കുറ്റം പറയുക എന്നതു ഒരു ശരി ആയ പ്രവണത അല്ല .
ഇപ്പോള്‍ ഉള്ള പല സൌഹൃദങ്ങളും ഒരു നാമമാത്രം ആയി കൊണ്ട് ഇരിക്കുകയാണെന്ന് വരെ തോന്നി പോകുന്നു .
പലപ്പോഴും നല്ല സുഹൃത്തുക്കള്‍ എന്ന് കരുതി നമ്മള് കൊണ്ട് നടക്കുന്നവര്‍ , നമ്മളെ കൂടുതലും കുറ്റപെടുത്താന്‍ മാത്രമേ ശ്രമിക്കു എന്ന് വരെ തോന്നി പോകുന്നു .
അറിഞ്ഞു കൊണ്ട് ഒരു ആളെയും ആരും വേദനിപ്പിക്കാന്‍ ശ്രമിക്കില്ല .
അയാള്‍ മറ്റേ ആള്‍ക്ക് എന്തെങ്കിലും ദ്രോഹങ്ങള്‍ ചെയ്തില്ലെങ്കില്‍,
അങ്ങനെ ചെയ്യുവാന്‍ അയാള്‍ക്ക് തോന്നില്ല എന്നാണ് എന്റെ വിശ്വാസം .
പക്ഷെ ഇപ്പോള്‍ ഉള്ള അവസ്ഥ
അനുസരിച്ച് എനിക്ക് മനസ്സിലായി അതൊന്നും ഒരു കാര്യമേ അല്ല എന്ന്
ഒന്നും നോക്കാതെ എന്തെകിലും ഒക്കെ പറഞ്ഞു മനുഷ്യനെ വേദനിപ്പിക്കുക
എന്നത് ഒരു ഹോബി ആയി മാറിയിരിക്കുന്നു ചിലര്‍ക്ക് .
മനുഷ്യന്ടെ
മുഖത്ത് അടിക്കുന്നത് പോലെ ഒക്കെ സംസാരിച്ചിട്ടു അന്നേരത്തെ ദേഷ്യത്തിന്
പറഞ്ഞതെന്ന് വരെ പറയുന്ന ആളുകളെ ആണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത് .
എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് അവര്‍ക്ക് തന്നെ
അറിയില്ല , പക്ഷെ അത് കിട്ടുന്നവന് വല്ലാത്ത വേദനയാണ് അത് സമ്മാനിക്കുക
എന്ന് ഈ പറയുന്നവര്‍ ഓര്‍ക്കുന്നില്ല . കൈ വിട്ട ആയുധവും വാ വിട്ട
വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നുള്ള കാര്യം കൂടെ ഈ പറയുന്ന
ആളുകള്‍ ഓര്‍ക്കാത്തതില്‍ ആണ് വിഷമം . മനുഷ്യന് ഒരിക്കലും
വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ച് സ്വയം കല്പന നടത്തും, എന്നിട്ട് അതിനെ
കുറിച്ച് പറഞ്ഞു വഴക്കിടുന്നതും ഒരു സന്തോഷം. ചിലര്‍ക്ക് എന്തോ എല്ലാം
കൊണ്ടും ഒരു വല്ലാത്ത സ്ഥിതി ആണ് ജീവിതം പോകുന്നത് .......
എന്റെ മനസ്സില്‍ തോന്നിയത് അത് എന്തോ കുത്തി കുറിച്ചു . എനിക്ക് ഇതു കൊണ്ട് ആരെയും വേദനിപ്പിക്കണം എന്നില്ല .
രുചികള്‍ ...രുചി വൈവിധ്യങ്ങള്‍...!!
പാചകം ഒരു കലയാണ്. നന്നായി ഭക്ഷണം പാകം
ചെയ്യാനാഗ്രഹമില്ലാത്ത ആളുകള്‍,
( പ്രത്യേകിച്ച് സ്ത്രീകള്‍/പെണ്‍കുട്ടികള്‍) നമ്മുടെ കേരളത്തില്‍
ചുരുക്കമായിരിക്കും..
രുചി വൈവിധ്യങ്ങള്‍ക്ക് പേരു കേട്ട നമ്മുടെ നാട്ടില്‍ എത്രയെത്ര രസകരങ്ങളായ വിഭവങ്ങളാണ് പ്രചാരത്തിലുള്ളത്.ചേരുവകള്‍ മാറ്റിയും,മറിച്ചും,കൂട്ടിയും,കുറച്ചും എത്രയെത്ര കൊതിയൂറും വിഭവങ്ങളാണ് തയ്യാറക്കപ്പെടുന്നത്.തൃശ്ശൂരിലെ എരിവു കുറഞ്ഞ തേങ്ങയിട്ടു വച്ച മീന്‍ കറിയുടെ ഇളം സ്വാദല്ല, പാലായിലെ നാവില്‍ വെള്ളമൂറുന്ന ചുവന്ന മുളകിട്ട മീന്‍ കറിയ്ക്ക്. അവിയലില്‍ തൈര് ചേര്‍ക്കുന്ന രീതി ചിലയിടങ്ങളില്‍, തേങ്ങ വറുത്തരച്ചും അല്ലാതെയും ഉള്ള സാമ്പാര്‍ ,പലതരം ബിരിയാണികള്‍ , എറിഞ്ഞാലും ഉടയാത്ത അവലോസുണ്ട, വിവിധയിനം ഉപ്പേരികള്‍,ഹല്‍വ, നെയ്യപ്പം,ഇലയപ്പം,അച്ചപ്പം ,കുഴലപ്പം ,ചുരുട്ട്( വലിക്കുന്ന ചുരുട്ടല്ല കേട്ടോ, മധുര പലഹാരമാണ്).........................................
ഓ..പറഞ്ഞാല്‍ തീരൂല.................!!
.
ഇനി നിങ്ങള്‍ പറയൂ ....
നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പേരും ,റെസിപിയും ഇവിടെ പങ്കു വയ്ക്കുക( റെസിപി കൃത്യമായി അറിയാമെങ്കില്‍ മാത്രം മതി പ്ലീസ്...).
നല്ല നല്ല റെസിപ്പികള്‍ വായിച്ചു വായിച്ചു, അമ്മ,പെങ്ങന്മാര്,ചേച്ചിമാര്,ഭാര്യമാര്‍ ...എല്ലാരും നല്ല നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി പരീക്ഷണങ്ങള്‍ നടത്തട്ടെ....!!ചേട്ടന്മാര് /ഭര്ത്താക്കന്മാര്..നിങ്ങളും പരീക്ഷിക്കൂ ...!!
(പരീക്ഷണ വഴിയിലുണ്ടാകുന്ന അബദ്ധങ്ങളും ഇവിടെ പങ്കു വയ്ക്കാം....!!)
സോ ഹാപ്പി കുക്കിംഗ് .......!!

Sunday, December 11, 2011
സൗഹൃദം
സൗഹൃദം എന്ന സ്വപ്നം എന്നും ഈ ലോകത്ത് നന്മയുടെ വഴികാട്ടിയാണ് .
സൗഹൃദം സ്വപ്നങ്ങള്‍ക്ക് ചിറക് നല്കി നമ്മളെ പരസ്പരം പരിചയ പെടുത്തി
... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു
, മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....
എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?
പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം..
!! , അകലണം...!! അത് കാലത്തി൯റെ തീരുമാനം...
ആ വെര്പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും
എന്തിന് നാം ഇത്രയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""
ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന്
വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്...
" കഴിയുമോ അന്ന് , നമുക്ക് അത് സഹിക്കാന്‍..??"
എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും
ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്തുക്കളായി...
സൗഹൃദ നിമിഷങ്ങളുമായി...
""പിരിയേണ്ടി വരുന്ന സൗഹൃദം
""
!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും
ആയ മനസി൯റെ വേദന...!!!!!!